ഗ്വാളിയര്‍: നക്സലുകളെ ധീരതയോടെ നേരിട്ട സിആർപിഎഫ് ജവാന് മധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ പാരിതോഷികം നൽകി.
മധ്യപ്രദേശിലെ കക്കാ നഗർ സ്വദേശിയായ മനോജ് സിങിനാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ക്ഷേമനിധിയിൽ നിന്നും പാരിതോഷികമായി പ്രതിഫലം നൽകിയത്. 2015 മാര്‍ച്ച് 11ന് ഛത്തീസ്ഗഢില്‍ സുഖ്മ ജില്ലയില്‍ വച്ചായിരുന്നു നക്‌സലുകള്‍ക്കെതിരെ മനോജ് സിംഗ് ഏറ്റുമുട്ടിയത്. പോരാട്ടത്തിനിടെ ഗുരുതരമായി പരിക്കേറ്റ മനോജ് സിംഗ് ചികിത്സയില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: