ചെന്നൈ: തമിഴ് മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന നടത്തുന്ന അക്രമങ്ങൾക്ക് അറുതി വരുത്താൻ കേന്ദ്രം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ത്മിഴ്നാട് മുഖ്യമന്ത്രി ഒ പനീർ സെൽവം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകി.
ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്ത 51 തമിഴ് മത്സ്യത്തൊഴിലാളികളെയും പിടികൂടിയ 11 മത്സ്യബന്ധന ബോട്ടുകളെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പനീർസെൽവം പ്രധാനമന്ത്രിക്ക് കത്തയച്ചത്. സമുദ്രാർതിർത്തി ലംഘിച്ചു എന്ന് ആരോപിച്ചുകൊണ്ടാണ് തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: