Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ രാംദേവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 09:39 am IST
in India

ഹരിദ്വാര്‍: കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുമായി യോഗ ഗുരു ബാബ രാംദേവ്. അടുത്ത സാമ്പത്തിക വര്‍ഷം ദക്ഷിണേന്ത്യയില്‍ പതഞ്ജലി ഗ്രൂപ്പ് ഫുഡ് പാര്‍ക്കോ ഭക്ഷ്യസംസ്‌കരണ യൂണിറ്റോ സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളവും ഇതിനായി പരിഗണനയിലുണ്ട്. കേരളത്തില്‍ യോഗാ പ്രചാരണത്തിനായി നൂറ് യുവാക്കളെ പരിശീലനം നല്‍കി മാസശമ്പളത്തില്‍ നിയോഗിക്കുമെന്നും ഹരിദ്വാറില്‍ പതഞ്ജലി ആസ്ഥാനത്ത് ‘ജന്മഭൂമി’ക്ക് നല്‍കിയ അഭിമുഖത്തില്‍ രാംദേവ് പറഞ്ഞു. ആസാം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര എന്നീ നാല് സംസ്ഥാനങ്ങളില്‍ നിലവില്‍ ഫുഡ് പാര്‍ക്കിന് തറക്കല്ലിട്ടിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഉത്പാദനം ആരംഭിക്കും. 1700 കോടി രൂപ വരെയാണ് ഓരോ പദ്ധതിയിലെയും നിക്ഷേപം.

എണ്ണായിരത്തിനും പതിനായിരത്തിനും ഇടയില്‍ യുവാക്കള്‍ക്ക് ജോലി ലഭിക്കും. ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനപ്പെടും. ഇവിടേക്കാവശ്യമായ ഔഷധച്ചെടികളും മറ്റും വളര്‍ത്തുന്നതിന് കര്‍ഷകര്‍ക്ക് വായ്‌പകള്‍ നല്‍കും. പദ്ധതിയിലെ ലാഭം അതാത് സംസ്ഥാനത്തിന്റെ വികസനത്തിനായും ചെലവഴിക്കും. സര്‍ക്കാര്‍ പിന്തുണ ആവശ്യമുണ്ടോയെന്ന ചോദ്യത്തിന്, പിന്തുണച്ചില്ലെങ്കിലും എതിര്‍ക്കാതിരുന്നാല്‍ മതിയെന്ന് രാംദേവ് പറഞ്ഞു.

യോഗ പ്രചരിപ്പിക്കാനും യുവതലമുറയിലേക്ക് പകരാനും നടപ്പാക്കുന്ന യോഗ് പ്രചാരക് പദ്ധതിയിലാണ് കേരളത്തിലെ നൂറ് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്. 21,000 രൂപ വരെ ശമ്പളം നല്‍കി ഇവരെ യോഗാപ്രചാരണത്തിന് നിയോഗിക്കും. പതഞ്ജലിയുടെ വെബ്‌സൈറ്റ് വഴി ഇതിനായി അപേക്ഷിക്കാം. യോഗയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായം നല്‍കും. ആയുര്‍വ്വേദത്തിന്റെ നാടായ കേരളത്തില്‍ പതഞ്ജലിക്ക് ഏറെ സാധ്യതയുണ്ട്. ആത്മീയതയും സമാധാനവും കേരളത്തിന്റെ പ്രത്യേകതയാണ്. ജനങ്ങള്‍ അധ്വാനിക്കുന്നവരും സത്യസന്ധരുമാണ്. പതഞ്ജലി ഉത്പന്നങ്ങള്‍ കേരളത്തിലും വന്‍തോതില്‍ സ്വീകരിക്കപ്പെടുന്നുണ്ട്. സ്റ്റാളുകളും വില്‍പ്പനയും വര്‍ദ്ധിച്ചുവരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്‌ട്ര കുത്തക കമ്പനികളുടെ ഇന്ത്യയിലെ ആധിപത്യം തടയുകയാണ് പതഞ്ജലിയുടെ ലക്ഷ്യം. ഇന്ത്യയെ കൊള്ളയടിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മാതൃകയാണ് അന്താരാഷ്‌ട്ര കമ്പനികള്‍ പിന്തുടരുന്നത്. കഴിഞ്ഞ നാല് വര്‍ഷം നൂറ് ശതമാനത്തിലേറെ വളര്‍ച്ച പതഞ്ജലി കൈവരിച്ചു. 2016-17 സാമ്പത്തിക വര്‍ഷം പതിനായിരം കോടിയുടെ വിറ്റുവരവും 2020ല്‍ ഒരു ലക്ഷം കോടിയുടെ ഉത്പാദനവുമാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉത്പാദനം അമ്പതിനായിരം കോടിയിലെത്തിക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ ലോകവ്യാപകമാക്കും. ടെക്‌സ്റ്റൈല്‍ മേഖലയിലേക്ക് അടുത്തു തന്നെ കടക്കും. വൈനും ബിയറും പുറത്തിറക്കുമെന്ന പ്രചാരണം നിഷേധിച്ച രാംദേവ് ആരോഗ്യത്തിന് ഹാനികരമോ അധാര്‍മ്മികമോ ആയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് വ്യക്തമാക്കി.

മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി രാംദേവ് ചൂണ്ടിക്കാട്ടി. വോട്ട് ബാങ്ക് രൂപീകരിക്കാനല്ല മോദിയുടെ പ്രവര്‍ത്തനം. ഡിജിറ്റല്‍ ഇന്ത്യ, സ്വഛ് ഭാരത്, മെയ്‌ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഡവലപ്‌മെന്റ് തുടങ്ങിയ പദ്ധതികള്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുകയാണ്.

നോട്ട് റദ്ദാക്കിയ നടപടി ഭീകരരുടെയും മാവോയിസ്റ്റുകളുടെയും അടിത്തറയിളക്കി. താത്കാലികമായുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ രാജ്യത്തിന്റെ നേട്ടമാകും. ദേശീയഗാനം സംബന്ധിച്ച സുപ്രീംകോടതി വിധി അനുസരിക്കാത്തവര്‍ ദേശീയതയില്ലെങ്കില്‍ രാജ്യമില്ലെന്ന് തിരിച്ചറിയണമെന്നും രാംദേവ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

Entertainment

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

പുതിയ വാര്‍ത്തകള്‍

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.