Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വസതിയില്‍ റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 09:23 am IST
in India

റാം മോഹന്‍ റാവുവിന്റെ അണ്ണാനഗറിലെ വസതിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ പുറത്ത് തടിച്ചു കൂടിയ ജനങ്ങള്‍

ചെന്നൈ: കോടികളുടെ കള്ളപ്പണമുണ്ടെന്ന സൂചനകളെത്തുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി റാം മോഹന്‍ റാവുവിന്റെ അണ്ണാനഗറിലെ വസതിയിലും സെക്രട്ടറിയേറ്റിലും ആദായ നികുതി വകുപ്പ് റെയ്ഡ്. ആദ്യമായാണ് ഇത്രയും ഉന്നതനായ ഒരു ഉദ്യോഗസ്ഥന്റെ വസതിയിലും ഓഫീസിലും കള്ളപ്പണവേട്ടയുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നത്.

ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ തുടങ്ങിയ പരിശോധന മണിക്കൂറുകള്‍ നീണ്ടു.റെയ്ഡില്‍ മുപ്പത് ലക്ഷത്തിന്റെ പുതിയനോട്ടുകളും അഞ്ച് കിലോ സ്വര്‍ണവും കണ്ടെത്തി. മകന്‍ വിവേകിന്റെ തിരുവാണ്‍മിയൂരിലുളള വീട്ടില്‍ നിന്ന് അഞ്ച് കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്തും കണ്ടെടുത്തു. വന്‍ ഖനി ബിസിനസുകാരനായ ശേഖര്‍ റെഡ്ഡിയടക്കം മൂന്ന് ബിസിനസുകാരുടെ കൈയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ കള്ളപ്പണം പിടിച്ചിരുന്നു. 170 കോടി രൂപയും 130 കിലോ സ്വര്‍ണ്ണവും പിടിച്ചതായിരുന്നു ഇതിലൊന്ന്. ഇതുമായി ബന്ധപ്പെട്ട അന്വേഷമാണ് ചീഫ് സെക്രട്ടറിയില്‍ എത്തിയിരിക്കുന്നത്.

തിരുമല തിരുപ്പതി ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ ശേഖര്‍ റെഡ്ഡി, സഹോദരന്‍ ശ്രീനിവാസലു എന്നിവരില്‍ നിന്ന് വന്‍തോതില്‍ കള്ളപ്പണം പിടിച്ചതിനെത്തുര്‍ടന്ന് അയാളെ ബോര്‍ഡില്‍ നിന്ന് ആന്ധ്ര സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. മോഹന്‍ റാവുവിന്റെ വസതിയടക്കം പതിമൂന്നിടങ്ങളിലാണ് ഇന്നലെ രാവിലെ റെയ്ഡ് നടന്നത്. മകന്റെയും ബന്ധുക്കളുടെയും പേരില്‍ ചെന്നൈ, ബെംഗളൂരു, ചിറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള വീടുകളിലും റെയ്ഡു നടന്നു. ഇരുപതിലേറെ ഉദ്യോഗസ്ഥരാണ്‌റെയ്ഡുകളില്‍ പങ്കെടുത്തത്. സിആര്‍പിഎഫിനെ വീടിന്റെ കാവലിന് നിയോഗിച്ച ശേഷമായിരുന്നു റെയ്ഡ്. വീട്ടിലെ റെയ്ഡിനു ശേഷമായിരുന്നു ഓഫീസില്‍ റെയ്ഡ്.

85 ബാച്ചില്‍ പെട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ്. വിജിലന്‍സ് കമ്മീഷണറുടെയും ഭരണപരിഷ്‌ക്കാര കമ്മീഷന്റെയും ചുമതല വഹിച്ചിരുന്നതും റാവുവാണ്. എഐഎഡിഎംകെയുമായി അടുത്ത ബന്ധുള്ളയാളാണ് മോഹന്‍ റാവു.റെയ്ഡ് തമിഴ്‌നാടിന് നാണക്കേടുണ്ടാക്കിയതായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു സംഭവം. അഴിമതിക്കാരായ ഉത്തരം ഉദ്യോഗസ്ഥര്‍ രക്ഷപ്പെടാന്‍ അനുവദിക്കരുത്. അദ്ദേഹം പറഞ്ഞു. എന്നാല്‍ റെയ്ഡ് പകപോക്കലും അധാര്‍മ്മികവുമാണെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

Entertainment

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

പുതിയ വാര്‍ത്തകള്‍

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.