കോട്ടയം: കേരള പോലീസിലുള്ള നിയന്ത്രണം സര്‍ക്കാരിന് നഷ്ടപ്പെട്ടതിന്റെ ഉത്തമഉദാഹരണമാണ് കോട്ടയം കളക്ടറേറ്റില്‍ നടന്ന പോലീസ് തേര്‍വാഴ്ചയെന്ന് എന്‍ഡിഎ ജില്ലാ കമ്മിറ്റി ആരോപിച്ചു. നാട്ടകം പോളിടെക്നിക്ക് കോളേജിലെ റാഗിംങിന് നേതൃത്വം കൊടുത്തവരെ രക്ഷപെടുത്താനുള്ള പോലീസ് നീക്കത്തില്‍ പ്രതിഷേധിച്ച് സമരം നടത്തിയ എന്‍ഡിഎ ജില്ലാ ചെയര്മാന് എന്‍.ഹരി അടക്കമുള്ള നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സമീപനമാണ് കണ്ടത്. ജനാധിപത്യപരമായ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമം അപകടകരമാണെന്ന് യോഗം മുന്നറിയിപ്പ് നല്കി. എന്‍ഡിഎ ജില്ലാ കണ്‍വീനര്‍ ജോസ് പന്തപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നേതക്കളായ എം.പി.സെന്‍, ജയിംസ് കുന്നപ്പള്ളി, അനീഷ് ഇരട്ടയാനി, അച്ചന്‍കുഞ്ഞ് തെക്കേക്കര പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: