ന്യൂദല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ ആക്രമണം നടത്താന്‍ പാക്ക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐ ഒരുങ്ങുന്നു. അഫ്ഗാന് ഭീകരരുടെയും താലിബാന് ഭീകരരുടെയും സഹായത്തോടെ ഇന്ത്യന്‍ മണ്ണില്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിടുന്നതെന്നാണ് വിവരം.
പാക്കിസ്ഥാന് ലോഞ്ച് പാഡുകളില്‍ കഴിയുന്ന ചില താലിബാന് ഭീകരരുടെ ദൃശ്യങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് ലഭിച്ച് കഴിഞ്ഞു. ഇവര്‍ പഷ്തൂണ്‍ ഭാഷയിലാണ് സംസാരിക്കുന്നത്.
താലിബാന് ഭീകരര്‍ പാക്ക് അധീന കാശ്മീരില്‍ സമ്മേളിച്ചിട്ടുമുണ്ട്. തോറാബോറാ മലനിരകളിലും സ്വാത് താഴ്വരയിലും കൂട്ടായ പരിശീലനം നടക്കുന്നുണ്ടെന്നും സൂചനയുണ്ട്.
അതേസമയം ഐഎസ്ഐക്ക് മതിയായ യുവാക്കള്‍ ഇല്ല. അതിനാലാണ് താലിബാന്-അഫ്ഗാന് ഭീകരരെ കൂട്ടുപിടിച്ചിരിക്കുന്നതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: