കാഞ്ഞാര്‍: ഇന്നലെ വൈകിട്ട് കാഞ്ഞാറിലുണ്ടായ അപകടത്തില്‍ ജീവന് നഷ്ടപ്പെട്ട കോഴിക്കോട് മാത്തോട്ടം സ്വദേശി മുഹമ്മദ് സിന്സിയറിന്റെ (22) വേര്‍പാട് കൂടെയുള്ളവര്‍ക്ക് തീരാദുഃഖമായി. കോഴിക്കോട് സ്വദേശികളായ 11 പേരാണ് ടെമ്പോ ട്രാവലറില്‍ ഇടുക്കി സന്ദര്‍ശിക്കുവാന്‍ എത്തിയത്. തിരികെ മടങ്ങുന്ന വഴി പ്രകൃതി രമണീയമായ കാഞ്ഞാറിലെ സൗന്ദര്യം നുകരാന്‍ വാട്ടര്‍ തീം പാര്ക്കിന് സമീപം ഇറങ്ങിയതായിരുന്നു സംഘം. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ചതിനു ശേഷമാണ് മലങ്കര ജലാശയത്തിന്റെ ഭാഗമായ കടവില്‍ കുളിക്കാനിറങ്ങിയത്. മൂന്ന
് പേരാണ് കുളിക്കുവ
ാന് ജലാശയത്തില്‍ ഇറങ്ങിയത്. ഇതില്‍ രണ്ടു പേരാണ് അപകടത്തില്‍ പെട്ടത്. വെളളത്തില്‍ വീണ ഷെമീര്‍ ഒരു വിധം കരപററി. ആഴങ്ങളിലേക്ക് പോയ മുഹമ്മദ് സിന്‍സിയറിനെ അര മണിക്കൂറിന് ശേഷമാണ് നാട്ടുകാര്‍ കണ്ടെത്തിയത്. ജലാശയത്തില്‍ ജലനിരപ്പ് കുറവായിട്ടും കൂടെയുള്ളവര്‍ക്ക് സിന്‍സിയറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒറ്റപ്പെട്ട ആഴത്തിലുള്ള നിരവധി ചുഴികള്‍ ഈ ഭാഗത്തുണ്ട്. ജലാശയത്തിന്റെ ആകൃതി അറിയാതെ ഇറങ്ങുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്.
സംഘം ചേര്‍ന്ന് എത്തുമ്പോള്‍ സാഹസികതയ്ക്ക് മുതിരുന്നതും അപകടം ഉണ്ടാക്കുന്നു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരാണ് ജലാശയത്തില്‍ നിന്നും സിന്‍സിയറിനെ കരക്കെത്തിച്ചത്. കാഞ്ഞാര്‍ കുരിയാലില് പ്രഭയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. പുഴയുടെ ഏറ്റവും ആഴമുള്ള ഭാഗമായ ഇവിടേക്ക് എത്തിപ്പെടാനും ബുദ്ധിമുട്ടായിരുന്നു.
വെള്ളം ഇറങ്ങിയതു മൂലമുണ്ടായ ചെളിയും തടസ്സം സൃഷ്ടിച്ചു. ശക്തമായ അടിയൊഴുക്ക് മൂലം മുങ്ങിയെടുക്കാനും ബുദ്ധിമുട്ടി. മാനസിക ഉല്ലാസത്തിനായി സംഘമായെത്തിയവര്‍ കൂടെയുള്ള കൂട്ടുകാരനെ കൈവിട്ട മാനസികാഘാതത്തിലാണ്.
















