ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബിയില്‍ രണ്ടിടങ്ങളില്‍ നിന്നായി പോലീസ് 46 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചു. അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഒരിടത്തു നിന്ന് 29 ലക്ഷം രൂപയാണ് പിടിച്ചത്.
ഇതില്‍ രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളും നൂറ്, അന്‍പതു രൂപനോട്ടുകളും പെടുന്നു. മറ്റൊരിടത്ത് 17 ലക്ഷം രൂപ പിടിച്ചു. നോട്ട് അടങ്ങിയ ബാഗുമായി പോകുകയായിരുന്ന ഭാവിക് ലൊദാരിയയെ അറസ്റ്റു ചെയ്തു. 29 ലക്ഷം രൂപ ഒരു കാറില്‍ നിന്നാണ് പിടിച്ചത്. കാറിലുണ്ടായിരുന്ന നാലു പേരെ പിടികൂടി. രസിക് പട്ടേല്‍, മനു രാബ്രി, വാസിം ഫക്കീര്‍, ഭഗവന്ദര്‍ ദാങ്ങര്‍ എന്നിവരാണ് പിടിയിലായത്.
















