കൊല്‍ക്കത്ത: ബംഗാളിലെ ഹൗറക്കടുത്ത് ധൂലഗഡില് വര്‍ഗീയ സംഘര്‍ഷം. നിരവധി വീടുകളും കടകളും കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.ഡിസംബര്‍ 12 ന് നബിദിനത്തില്‍, തിരക്കേറിയ, ക്ഷേത്രങ്ങള്‍ ഉള്ള ഒരു ഭാഗത്തു കൂടി ഘോഷയാത്ര നടത്താനുള്ള നീക്കത്തെ നാട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതാണ് തര്‍ക്കത്തിലും കലാപത്തിലും എത്തിയത്.
ഇതോടെ ഒരു വിഭാഗം കലാപവുമായി ഇറങ്ങുകയായിരുന്നു, കലാപത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഹനങ്ങളും കടകളും കത്തിച്ചു. ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. വീടടക്കം ഞങ്ങളുടെയെല്ലാം നഷ്ടപ്പെട്ടു. മകന്റെ ബോര്‍ഡ് പരീക്ഷ നടക്കാനിരിക്കുകയാണ്, അവന്റെ പുസ്തകമടക്കം അവര്‍ കത്തിച്ചു. വീടും പോയി. ബന്ധുക്കളുടെ വസതിയിലാണ് താമസിക്കുന്നത്. ഒരു വാനില്‍ ഏഴെട്ടു പേര് എത്തി.
കുഞ്ഞിന്റെ കഴുത്തില്‍ കത്തി വച്ച് വീട്ടിലുണ്ടായിരുന്ന സകല ആഭരണങ്ങളും അവര്‍ കൊള്ളയടിച്ചു. പേരു പോലും വെളിപ്പെടുത്താന്‍ ഭയപ്പെട്ട ഒരു വീട്ടമ്മ പറഞ്ഞു. പോലീസ് ഒന്നും ചെയ്യുന്നില്ല. വീട് അവര്‍ തകര്‍ത്തു. ജീവിക്കാന്‍ ഇനി ഒരിടമില്ല. കുഞ്ഞുങ്ങള്‍ക്ക് കഴിക്കാന്‍ പോലുമൊന്നുമില്ല. ഗ്യാസ് സിലിണ്ടറുകള്‍ കത്തിച്ച് വീടുകള്‍ക്ക് തീയിട്ടു. മറ്റൊരാള്‍ പറഞ്ഞു.
കലാപത്തിന് ഇരയായവരെ സന്ദര്‍ശിക്കാന്‍ എത്തിയ ബിജെപി എംഎല്‍എ മനോജ് തിഗയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയേയും പോലീസ് തടഞ്ഞു.
സംഭവം ബംഗാളിനു തന്നെ അപമാനമാണ്.തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം ബംഗാളിലെ അവസ്ഥയിതാണ്. ഇത് ആപല്‍ക്കരമാണ്. കുറ്റവാളകളെ കണ്ടെത്തി ശിക്ഷിക്കണം. മനോജ് തിഗ ആവശ്യപ്പെട്ടു. അക്രമികള്‍ പാവപ്പെട്ടവരെ ഇരുമ്പുവടിക്ക് അടിച്ചോടിക്കുകയായിരുന്നു. മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: