ഹൃദയം നിറച്ച്, വയര്‍ നിറച്ച്… മറീന ബീച്ചിലെ അമ്മയിഡ്ഡലി
ചെന്നൈ: അന്തരിച്ച പുരട്ചി തലൈവി ജയലളിതക്ക് ജനങ്ങളുടെ ആദരാഞ്ജലി പുതുരൂപത്തില്‍. ജയലളിതയുട മുഖം ഇഡ്ഡലിയില്‍ തീര്‍ത്താണ് അനുയായികള്‍ അമ്മയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചത്.
മറീന ബീച്ചില്‍ ഒരുക്കിയ ജയയുടെ മുഖമുള്ള ഇഡ്ഡലിക്ക് 68 കിലോ ഭാരമുണ്ട്. ഒരു രൂപയ്ക്ക് അമ്മ കാന്റീനുകള്‍ വഴി ജനങ്ങള്‍ക്ക് ഇഡ്ഡലി വിളമ്പിയ അമ്മയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു വഴിയില്ല. അമ്മയുടെ വിയോഗത്തില്‍ മനംനൊന്ത് അഞ്ഞൂറിലേറെപ്പേരാണ് തമിഴ്നാട്ടില്‍ മരിച്ചതും ആത്മഹത്യ ചെയ്തതും.
ഇവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.
















