അരൂര്‍: പൊതു നിരത്തിലിരുന്ന് മദ്യപിച്ചവരെ പിടിച്ച പോലീസിനെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തടഞ്ഞു. ക്യതനിര്‍വ്വഹണത്തേ തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അരൂര്‍ പഞ്ചായത്ത് നിവാസികളായ പുണര്‍തം വീട്ടില്‍ മനോജ്(28), വെളിയില്‍ ഉണ്ണി (50), കമലാനിവാസില്‍ ഗോപകുമാര്‍(41), യദുകുലം അനില്‍കുമാര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
മനോജിനെ പൊതുനിരത്തിലിരുന്ന് മദ്യപിച്ചതിനും മറ്റുള്ളവരെ ക്യതനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്. മനോജിനെതിരെ അരൂര്‍ പോലിസ് സ്റ്റേഷനില്‍ വധശ്രമത്തിന് ഒരു കേസ് നിലവിലുണ്ട്. അരൂര്‍ പഞ്ചായത്ത് ഓഫീസിനു കിഴക്കുഭാഗത്താണ് ഇവരെ പോലീസ് പിടികൂടിയത്. പഞ്ചായത്തംഗം ഉള്‍പ്പടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു. പോലീസ് പിടികൂടിയ ഉടനെ ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചുകൂട്ടുകയും പോലീസിനെ തടയുകയുമാണ് ചെയ്തത്.
ഇവരില്‍നിന്ന് പ്രതികളെ പോലീസ് മോചിപ്പിച്ച് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴേക്കും അവിടെയും പാര്‍ട്ടിപ്രവര്‍ത്തകര്‍ എത്തി പോലീസിനെ തടഞ്ഞു. പോലീസിനെ തടഞ്ഞതില്‍ കേരളാ സര്‍ക്കാരിന്റെ ഔദേ്യാഗിക വാഹനത്തില്‍ എത്തിയ പാര്‍ട്ടി നേതാവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പോലീസ് ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കി ഇവരെ ജാമ്യത്തില്‍ വിട്ടു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം അരങ്ങേറിയത്.
ഉയര്‍ന്ന പോലിസ് ഉദേ്യാഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രദേശത്ത് പോലീസ് പരിശോധന നടത്തിയത്. ഇവരുടെ പക്കല്‍നിന്ന് മദ്യക്കുപ്പി പിടിച്ചെടുത്തിട്ടുണ്ട്.
















