കൊട്ടാരക്കര: മുപ്പത് പേര് തുടര്‍ച്ചയായി 16 മണിക്കൂര്‍ കൈമെയ് മറന്ന് അധ്വാനിച്ചപ്പോള്‍ വിസ്മൃതിയിലാണ്ട പൊതുകിണറിന് ജീവന് വച്ചു. ഇനി ഏത് ചൂടിലും ആരെയും കൂസാതെ പെരുംകുളം നിവാസികള്‍ക്ക് കുടിവെള്ളത്തിനായി ഈ കിണറിനെ ആശ്രയിക്കാം. സ്വച്ച്ഭാരത് പദ്ധതിയുടെ ഭാഗമായി പെരുങ്കുളത്തെ ബിജെപി പ്രവര്‍ത്തകരാണ് ദേവീക്ഷേത്രത്തിന്റെ സമീപത്തെ ഓര്‍മയായ കളത്തട്ടിനോട് ചേര്‍ന്നുള്ള പൊതുകിണറിനെ പുനരുജ്ജീവിപ്പിച്ചത്.
രാവിലെ എട്ടിന് തുടങ്ങിയ പ്രവര്‍ത്തനം രാത്രി പത്തുവരെ നീണ്ടു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കിണര്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായിരുന്നു. വഴിയാത്രക്കാരും ചുമടുമായി വരുന്നവരും കയറ്റം കയറിവന്ന് സമീപത്തുള്ള ചുമട് താങ്ങിയില്‍ ചുമടിറക്കി വെള്ളം കോരി കുടിച്ച് കളത്തട്ടിലിരുന്ന് വിശ്രമിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അന്യമായി. കളത്തട്ട് പൊളിച്ച് പോസ്റ്റ് ഓഫിസാക്കി. പുരോഗമനം കൂടിയപ്പോള്‍ കിണര്‍ പൊതുമാലിന്യ നിക്ഷേപകേന്ദ്രമായി മാറി. കല്ലുകളും മാലിന്യവും കൊണ്ട് കിണര്‍ പകുതിയിലധികം മൂടി. കുടിവെള്ളക്ഷാമം രൂക്ഷമായപ്പോള്‍ ബിജെപി പ്രവര്‍ത്തര്‍ കൂടിയാലോചിച്ചാണ് കിണറിനെ പുനരുജ്ജീവിപ്പിക്കാന്‍. പലരും നിരാശപ്പെടുത്തിയെങ്കിലും 30 പേര് ഒന്നിച്ചപ്പോള്‍ പ്രയത്നം സഫലമായി. മാലിന്യം കോരികളഞ്ഞ്, പാറകല്ലും മാറ്റി കിണര്‍ കെട്ടി സംരക്ഷിച്ചപ്പോള്‍ ഇഷ്ടം പോലെ കുടിവെള്ളവും ജോലി ചെയ്തവര്‍ക്കും നാട്ടുകാര്‍ക്കും മനം കുളിര്‍ത്തു.വീടുകയറി അക്രമം; വൃദ്ധയടക്കം അഞ്ചുപേര്‍ക്ക് പരിക്ക്ചവറ: പോലീസുകാരന്റെ നേതൃത്വത്തില്‍ ചവറ തോട്ടിന് വടക്ക് നിധിന് ഭവനത്തില്‍ രാധാകൃഷ്ണന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ അക്രമത്തില്‍ അസുഖ ബാധിതയായ വൃദ്ധയടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
രാധാകൃഷ്ണന്(47), ഭാര്യ മിനി(41), മക്കളായ നിധിന്(21), മിധുന്കൃഷ്ണന്(19), മിനിയുടെ മാതാവ് ചെമ്പകകുട്ടി(63) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കോണ്‍സ്റ്റബിളായ വിനോദ്, ചെറുതെന്ന് വിളിക്കുന്ന ബിനു ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ഞായറാഴ്ച വൈകിട്ട് ചെക്കാട്ട് മുക്കില്‍ ബൈക്കില്‍ പോകുകയായിരുന്ന നിധിനെ തടഞ്ഞുനിര്‍ത്തി ബൈക്ക് വേഗതയില്‍ ഓടിച്ചെന്നാരോപിച്ച് വിനോദും ബിനുവും ചേര്‍ന്ന് മര്‍ദ്ദിക്കുകയും വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയുമായിരുന്നു. സംഭവം അറിഞ്ഞെത്തിയ നിധിന്റെ സുഹൃത്തുക്കള്‍ ഗ്ലാസ് മാറ്റിനല്‍കാന്‍ ആവശ്യപ്പെട്ടത് വീണ്ടും അടിപിടിയില്‍ കലാശിക്കുകയും രജിന് എന്നയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് രാത്രി ഒമ്പതിന് ഏഴംഗസംഘം രാധാകൃഷ്ണന്റെ വീട്ടില്‍ എത്തി വീടിന്റെ മുന്നില്‍ വച്ചിരുന്ന യമഹ ബൈക്കും ജനലുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് മര്‍ദ്ദനമേറ്റത്. ജനല്‍ ഗ്ലാസ് തകര്‍ന്നുവീണാണ് അസുഖബാധിതയായി കിടപ്പിലായ ചെമ്പകകുട്ിക്ക് പരിക്ക് പറ്റിയത്. നാട്ടുകാര്‍ ഓടികൂടിയതോടെയാണ് സംഘം സ്ഥലംവിട്ടത്. രാധാകൃഷ്ണന് നല്കിയ പരാതിയില്‍ ചവറ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: