തുറവൂര്‍: തീരദേശ റെയില്‍വേ പാതയിലെ എഴുപുന്ന റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വിഷപാമ്പുകളുടെ ശല്യം വര്‍ധിക്കുന്നു. ഇവിടെ കുറ്റിക്കാടുകള്‍ വെട്ടിനീക്കാന്‍ റെയില്‍വേ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായി. റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഇരുഭാഗത്തേയും പ്ലാറ്റ്‌ഫോമുകളുടെ പിന്‍ഭാഗമാണ് കാട്കയറിയത്.
ഇവിടെ ഒരു വര്‍ഷത്തിനിടെ മുപ്പതോളം പേര്‍ക്ക് അണലി പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റൂ മരിച്ച എഴുപുന്ന ചിറേപറമ്പില്‍ രശ്മിയെ (37) റെയില്‍വേ സ്റ്റേഷന്റെ പരിസരത്തുവെച്ചാണ് പാമ്പിന്റെ കടിയേറ്റത്.. വിഷപാമ്പുകളുടെ ശല്യം വര്‍ധിച്ചി തിനെതിരെ പ്രദേശവാസികള്‍ റെയില്‍വേ അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് ആക്ഷേപ ങ്ങളുണ്ട്.
റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ നടന്നുപോകുന്നവരും പേടിയിലാണ്. മൂന്നാഴ്ച മുമ്പ് റെയില്‍വേ പാളത്തില്‍ അണലി പാമ്പ് ചത്ത നിലയില്‍ കാണപ്പെട്ടു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാടുകള്‍ വെട്ടിനീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ മടിക്കുകയില്ലെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
















