ന്യൂദല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയെ കബളിപ്പിക്കാന്‍ ഐഎസ് ഭീകരന്‍ ക്രിസ്തുമതത്തിലേയ്‌ക്ക് മതം മാറി. ഹിമാചല്‍പ്രദേശിലെ ഒളിത്താവളത്തില്‍ നിന്നും ശനിയാഴ്ച എന്‍ഐഎയുടെ പിടിയിലായ അബിദ് ഖാനാണ് ക്രിസ്തുമതത്തിലേയ്‌ക്ക് മാറിയത്. ഇയാള്‍ ‘പോള്‍’ എന്ന പേരാണ് മതംമാറ്റത്തിന് ശേഷം സ്വീകരിച്ചത്.
ഇയാളുടെ കൂട്ടാളികളായ അഞ്ചുപേരെ ഹൈദരാബാദില്‍ നിന്നും മൂന്ന് പേരെ ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. അബിദിന് ഐഎസുമായി ശക്തമായ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി. ഇയാള്‍ക്ക് സിറിയയിലേയ്‌ക്ക് പോകുവാന്‍ ഉദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ആവശ്യത്തിന് പണം ലഭിക്കാതിരുന്നതാണ് പ്രശ്‌നമായത്.
ഒരു പാസ്റ്ററുടെ സഹായത്തോടെ മതം മാറിയ ശേഷം ശ്രീലങ്കയിലേയക്ക് പോവുകയും ചെയ്തു. സുരക്ഷാ ഏജന്‍സികള്‍ ശ്രീലങ്കന്‍ അധികൃതരുമായി ബന്ധപ്പെടുകയും ഇയാളുടെ അവിടുത്തെ പ്രവര്‍ത്തങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ ഇന്ത്യയിലേയ്‌ക്ക് തിരിച്ചത്തിയതിന്റെ ഇമിഗ്രേഷന്‍ രേഖകള്‍ സൂക്ഷിക്കുകയും ചെയ്തു. അതിന് ശേഷം അഞ്ച് മാസം പാസ്റ്ററുടെ സഹായത്തോടെയാണ് കുളുവില്‍ ഇയാള്‍ ഒളിച്ചുതാമസിച്ചത്.
















