ന്യൂദല്‍ഹി: വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്കു ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ട കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആശുപത്രി വിട്ടു. നവംബര്‍ ഏഴിനാണ് അവരെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഈ മാസം 10നായിരുന്നു വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ.ഇരുപതു വര്‍ഷമായി പ്രമേഹ രോഗ ബാധിതയായിരുന്നു. ഇത് പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്തും അവര്‍ ജോലിയില്‍ വ്യാപൃതയായിരുന്നു.
















