ചെന്നൈ: ജയലളിതയുടെ തോഴി ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകണമെന്ന് ആവശ്യവുമായി എഐഎഡിഎംകെ പോഷക സംഘടനയായ ‘ജയലളിത പേരവൈ’ പ്രമേയം പാസാക്കി.ശശികല ജയയുടെ മണ്ഡലമായിരുന്ന ആര്‍.കെ. നഗറില്‍നിന്ന് ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട് .
ജയലളിതയെ അടക്കിയിട്ടുള്ള മറീനയിലെ അന്ത്യവിശ്രമ സ്ഥലത്തു ചേര്‍ന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പേരവൈയുടെ സെക്രട്ടറിയും തമിഴ്നാട് റവന്യു മന്ത്രിയുമായ ആര്‍.ബി ഉദയകുമാറാണ് പ്രമേയം അവതരിപ്പിച്ചത്.
മന്ത്രിമാരായ ഉദയകുമാര്‍, സെവൂര്‍ എസ് രാമചന്ദ്രന്‍, കടമ്പൂര്‍ രാജു എന്നിവടക്കം 50 ഓളം നേതാക്കള്‍ പോയസ് ഗാര്‍ഡനിലെത്തി ശശികലയ്‌ക്ക് പ്രമേയം കൈമാറി.
















