ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. തമിഴ്‌നാടില്‍ വര്‍ധ ചുഴലിക്കാറ്റിലുണ്ടായ നാശ നഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പനീര്‍സെല്‍വം മോദിയെ കാണുന്നത്. അതോടൊപ്പം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്ക് ഭാരതരത്‌ന നല്‍കണമെന്നാവശ്യപ്പെട്ടുള്ള കത്തും മോദിക്ക് കൈമാറും.
മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപകനുമായ എംജിആര്‍ സ്മാരകത്തിന്റെ പേര് ഭാരതരത്‌ന ഡോ. എംജിആര്‍ എന്നതില്‍ നിന്ന് ഭാരതരത്‌ന ഡോ. പുരട്ചി തലൈവര്‍ എംജിആര്‍ എന്നും ജയലളിതയുടെ സ്മാരകത്തിന്റെ പേര് പുരട്ചിതലൈവി അമ്മ സെല്‍വി ജെ. ജയലളിത എന്നും ആക്കണമെന്നാവശ്യപ്പെട്ടുള്ള കത്തും പനീര്‍സെല്‍വം മോദിക്ക് കൈമാറും.
വര്‍ധ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് 10,000 കോടി രൂപയുടെ നഷ്ടപരിഹാരമാണ് തമിഴ്‌നാട് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും തുക ആവശ്യപ്പെടാന്‍ പ്രതിപക്ഷവും പനീര്‍സെല്‍വത്തിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
















