മുംബൈ: നഗരപ്രാന്തത്തിലെ കുര്‍ള ചേരിയില്‍ തീപിടുത്തം. ഇന്നലെ പുലര്‍ച്ചെ 4.15ഓടെയാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീയണയ്‌ക്കാനായതെങ്കിലും ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.
കുര്‍ള എല്‍ബിഎസ് റോഡിലെ പ്രേംനഗര്‍ ഏരിയയിലെ ചേരിയിലാണ് തീപിടിച്ചത്്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആളുകളെ ഒഴിപ്പിക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. അഗ്നിശമനസേനയുടെ എട്ടോളം യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ അണച്ചത്.
















