ന്യൂദല്‍ഹി: പ്രശസ്ത സാമ്പത്തിക വിദഗ്ധനും ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗവുമായ സുമിത്ര ചൗധരി (63) അന്തരിച്ചു. 2005 മുതല്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ അംഗമായിരുന്നു.
ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മൂന്നാഴ്ച ആയി വഷളായിരുന്നു.
2009 ജൂണിലാണ് ആസൂത്രണ കമ്മീഷന്‍ അംഗമാകുന്നത്.
പല സുപ്രധാന സര്‍ക്കാര്‍ സമിതികളുടെയും തലവനായിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്കും ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. ദീര്‍ഘകാലം ആസൂത്രണ കമ്മീഷനംഗമായി പ്രവര്‍ത്തിച്ചു.
















