ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയിലുളള കരുണാനിധിയെ സന്ദര്‍ശിക്കാനെത്തിയ എംഡിഎംകെ നേതാവ് വൈക്കോയെ ഡിഎംകെ പ്രവര്‍ത്തകര്‍ ആശുപത്രിയ്‌ക്ക് പുറത്ത് തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാകുകയും ഇവര്‍ വൈക്കോയ്‌ക്ക് നേരെ കല്ലും ചെരിപ്പും വലിച്ചെറിയുകയും ചെയ്തു.
തുടര്‍ന്ന് കരുണാനിധിയെ കാണാതെ മടങ്ങിപ്പോകാന്‍ വൈക്കോ തീരുമാനിച്ചു. കുറച്ച് ദൂരം പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കാറിനെയും പിന്തുടര്‍ന്നു. കനിമൊഴി അറിയിച്ചതനുസിച്ചാണ് താന്‍ കരുണാനിധിയെ കാണാന്‍ പോയതെന്ന് പിന്നീട് എംഡിഎംകെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വൈക്കോ വ്യക്തമാക്കി. കരുണാനിധിയുടെ തണലിലാണ് താന്‍ 29 കൊല്ലം വളര്‍ന്നത്. സംഭവിച്ചതിനൊന്നും തനിയ്‌ക്ക് ആരോടും പരിഭവമില്ല.
പാര്‍ട്ടിയുടെ ഭാവി നേതാവായി ഉയര്‍ത്തിക്കാട്ടിയിരുന്ന വൈക്കോയെ 90കളിലാണ് കരുണാനിധി പുറത്താക്കിയത്. എല്‍ടിടിഇയെ ഉപയോഗിച്ച് ഇദ്ദേഹം കരുണാനിധിയെ കൊല്ലാന്‍ ശ്രമിക്കുന്നു എന്നാരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. പിന്നീട് വൈക്കോ പുതിയ പാര്‍ട്ടി രൂപീകരിച്ചു
















