Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

എടക്കല്‍ ഗുഹയിലെ ശിലായുഗ ചിത്രസഞ്ചയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 04:39 pm IST
in Varadyam

              എടയ്‌ക്കല്‍ ഗുഹ

കേരളത്തിലെ ചരിത്രാതീത ഗുഹാചിത്രങ്ങളില്‍ പ്രധാനം എടക്കല്‍ ഗുഹയിലേതാണ്. പുറമേ വയനാട്ടിലെ തന്നെ തൊവരി, ഇടുക്കിയിലെ മറയൂര്‍, തിരുവനന്തപുരം പാണ്ടവന്‍പാറ, കൊല്ലം തെന്മല എന്നിവടങ്ങളിലും ഇത്തരം ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കോറി വരയ്‌ക്കപ്പെട്ട ചിത്രങ്ങളുടെ ഗണത്തിലാണ് എടക്കല്‍ ചിത്രങ്ങള്‍. ഡിസി 4000 വര്‍ഷങ്ങള്‍ക്കും 1000 വര്‍ഷങ്ങള്‍ക്കും ഇടയില്‍ നിലനിന്നിരുന്ന നവീന ശിലായുഗത്തിലേതാണ് ഇതെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 4000 അടി ഉയരത്തിലാണ് എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്. ആയതിനാല്‍ എത്തിപ്പെടുക ആയാസകരമാണ്. ഗുഹയ്‌ക്ക് 96 അടി നീളവും 22അടി വീതിയുമുണ്ട്. മുകളില്‍ അല്‍പ്പം തുറന്ന പാറയിലൂടെ ഗുഹയിലേക്ക് ആവശ്യമായ വെളിച്ചം ലഭിക്കുന്നു. ഏകദേശം 500 ചതുരശ്രയടി വിസ്തൃതിയിലാണ് ഇവിടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. 1901 ല്‍ ഇന്ത്യാ ആന്റി ക്വറി എന്ന പത്രികയില്‍ അന്നത്തെ ബ്രിട്ടീഷ് മലബാര്‍ പോലീസ് സൂപ്രണ്ടായ എ.എഫ്. ഫോസറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് എടക്കല്‍ ഗുഹാ ചിത്രങ്ങളെക്കുറിച്ച് ലോകമറിയുന്നത്. 1984ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് എടക്കല്‍ ഗുഹ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു.

ചിത്രങ്ങളില്‍ നിന്ന് സാധാരണക്കാരന് മനസിലാക്കാവുന്നത് അക്കാലത്ത് നിലനിന്നിരുന്ന ഗോത്രസംസ്‌കാരമാണ് ഇവിടെ കോറിയിട്ടിരിക്കുന്നത് എന്നാണ്. ആള്‍ രൂപങ്ങള്‍, മൃഗങ്ങള്‍, ചക്രവണ്ടികള്‍, അക്ഷരങ്ങള്‍, അക്കങ്ങള്‍ എന്നിവ കോറിവരഞ്ഞത് കാണാന്‍ സാധിക്കും. അവയില്‍ വേറിട്ട് നില്‍ക്കുന്നത് ആള്‍രൂപങ്ങളാണ്.

ആയുധവും ആഭരണങ്ങളും തലപ്പാവും
ധരിച്ച മനുഷ്യരൂപം

ആയുധവും ആഭരണങ്ങളും തൂവല്‍ തലപ്പാവുകളും ധരിച്ച് നില്‍ക്കുന്ന മനുഷ്യരൂപങ്ങള്‍ ഗോത്രവ്യവസ്ഥിതിയെ സൂചിപ്പിക്കുന്നു. കൂടാതെ ആന, നായ, ചെടികള്‍, ചക്രവണ്ടികള്‍, ജ്യാമിതീയ രൂപങ്ങള്‍ എന്നിവയും വളരെ കൗതുകങ്ങളാണ്. 30 തില്‍പരം മനുഷ്യരൂപങ്ങളും 15 ല്‍പരം മൃഗരൂപങ്ങളും കൂട്ടത്തിലുണ്ട്. ചിത്രങ്ങള്‍ കൂടാതെ ഏതാനും ലിഖിതങ്ങളും ഇവിടെ കാണാം. പക്ഷേ അവ ചിത്രങ്ങളോളം പഴക്കമുള്ളവയല്ലെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. പലപുലി താത്തക്കാരി, വെട് കോമലൈ കച്ചവന ചത്തി, ശ്രീവിഷ്ണുവര്‍മ്മ കുടുംബിയ കുലവര്‍ദ്ധനസ്യലിഖിതം, ശ്രീവഴുമി തുടങ്ങിയവ തമിഴ് ബ്രാഹ്മി ലിപി, വടക്കന്‍ ബ്രാഹ്മിലിപി തുടങ്ങിയവയാണെന്ന് ചരിത്രകാരന്മാരുടെ ഭാഷ്യം.

ലോകത്തിലെ ചിത്രങ്ങളും ചിഹ്നങ്ങളും നിറഞ്ഞ ചരിത്രാതീതകാല ചിത്രസഞ്ജയങ്ങളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നവയാണ് എടക്കല്‍ ഗുഹയിലെ നവീന ശിലായുഗ ചിത്രസഞ്ചയം എന്ന് പറയാം. അമ്പുകുത്തിമലയില്‍ സ്ഥിതിചെയ്യുന്ന എടക്കല്‍ ഗുഹയിലെത്താന്‍ കോഴിക്കോടുനിന്നും ഊട്ടിയില്‍ നിന്നും 90 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി.

ചുവരിലെ തമിഴ് ബ്രാഹ്മി ലിപിയിലെ എഴുത്ത്‌

സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് 12കിലോമീറ്ററും അമ്പലവയലില്‍ നിന്ന് അഞ്ച് കിലോമീറ്ററും കല്‍പ്പറ്റയില്‍ നിന്ന് 28 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഇവിടങ്ങളില്‍ നിന്നൊക്കെ വാഹനസൗകര്യവും ലഭ്യമാണ്. താമസ സൗകര്യത്തിന് സര്‍ക്കാര്‍ അതിഥി മന്ദിരം ഉള്‍പ്പെടെ സ്വകാര്യ ടൂറിസ്റ്റ് ഹോമുകള്‍ ലഭ്യമാണ്. തിങ്കളാഴ്ചകളിലും ദേശീയ അവധിദിനങ്ങളിലും ഇവിടേക്ക് പ്രവേശനം ഉണ്ടാവില്ല. നാമമാത്രമായ ഫീസാണ് സന്ദര്‍ശകരില്‍നിന്ന് ഈടാക്കുന്നത്. നിര്‍ബന്ധമായും പ്ലാസ്റ്റിക് നിരോധന മേഖലയായതിനാല്‍ സന്ദര്‍ശകര്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

Kerala

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

പുതിയ വാര്‍ത്തകള്‍

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.