ചെന്നൈ: കടുത്ത ശ്വാസ തടസത്തെത്തുടര്‍ന്ന് ഡിഎംകെ നേതാവ് കരുണാനിധിക്ക് ട്രക്കിയോസ്റ്റമി ശസ്ത്രക്രിയ. തൊണ്ടയില്‍ ചെറിയ സുഷിരമിട്ട് അതിലൂടെ കുഴലിട്ട് ശ്വാസം കടത്തിവിടുന്ന ശസ്ത്രക്രിയയാണിത്. 92 വയസുള്ള അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടതായി ആള്‍വാര്‍ പേട്ട് കാവേരി ആശുപത്രി അധികൃതര്‍ പറഞ്ഞു.
ബന്ധുക്കളോട് അദ്ദേഹം സംസാരിച്ചു.ശ്വാസ തടസം, അണുബാധ എന്നിവയെത്തുടര്‍ന്ന് ഈ മാസം 15നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതിനിടെ കരുണാനിധിയെ കോണ്‍ഗ്രസ്ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. മുന്‍പ് രാഹുല്‍ തമിഴ്‌നാട് സന്ദര്‍ശിച്ചപ്പോഴൊന്നും കരുണാനിധിയെ കണ്ടിരുന്നില്ല.
















