മുംബൈ: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് നിലനില്‍ക്കുന്ന നോട്ടു പ്രതിസന്ധി അധികം നീണ്ടുനില്‍ക്കില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പുതിയ കറന്‍സികള്‍ എത്രയും പെട്ടെന്ന് തന്നെ ബാങ്കിംങ് സംവിധാനത്തില്‍ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് വലിയ ഗുണകരമായിരിക്കുമെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു. ഫിക്കി വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മതിയായ പുതിയ നോട്ടുകള്‍ എത്തിക്കുന്നതിന് റിസര്‍വ് ബാങ്ക് സന്നദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. നോട്ട് നിരോധനത്തെ നേരിടാനുള്ള കരുത്ത് ഇന്ത്യയ്‌ക്കുണ്ടെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താത്കാലികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും നോട്ട് നിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായിരിക്കും. ജയ്റ്റ്‌ലി
പറഞ്ഞു.
















