മുംബൈ: അന്ധേരിക്കു സമീപം 1.40 കോടി രൂപയുടെ കള്ളപ്പണവുമായി മൂന്നുപേര്‍ പിടിയില്‍. പുതിയ 2000 രൂപയുടെ നോട്ടുകളാണ് പിടികൂടിയിരിക്കുന്നത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം.
കള്ളപ്പണം കടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ പിടി കൂടുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
പിടിയിലായവര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ഡിസിപി അശോക് ദുധേ പറഞ്ഞു.
















