ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ജയലളിതയുടെ തോഴി ശശികലയെ തെരഞ്ഞെടുക്കാനുളള നീക്കത്തിനെതിരെ പാര്‍ട്ടി എംപി ശശികല പുഷ്പ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
അതേസമയം, ശശികലയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കാനുളള പാര്‍ട്ടി പൊതുയോഗം ചേരാനുളള സമയം ഇനിയും നിശ്ചയിച്ചിട്ടില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം ഇത് ഈ മാസം നടക്കണം.
തന്റെ കക്ഷിയുടെ ഹര്‍ജിയില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ കെ.എം. വിജയന്‍ ജസ്റ്റിസ് കല്യാണരാമനോട് അഭ്യര്‍ത്ഥിച്ചു. മുന്‍ മന്ത്രികൂടിയായ പാര്‍ട്ടി വക്താവ് വി.കെ. ശശികല അടുത്ത ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെ ഡിഎംകെയുടെ രാജ്യസഭാംഗമായ തിരുച്ചി ശിവയെ ദല്‍ഹി വിമാനത്താവളത്തില്‍ വച്ച് പരസ്യമായി കരണത്തടിച്ച് വിവാദം ക്ഷണിച്ച് വരുത്തിയ എഐഎഡിഎംകെയുടെ രാജ്യസഭാംഗമാണ് ശശികല പുഷ്പ. പാര്‍ട്ടിയില്‍ നിന്ന് ചിലര്‍ തന്നെ ഭീഷണിപ്പെടുത്തി രാജിവയ്‌പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും അവര്‍ ഉയര്‍ത്തിയിരുന്നു.
















