ബെംഗളൂരു: പഴയ നോട്ട് മാറ്റിനല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ കൊള്ളയടിച്ച എട്ടു പോലീസുകാരെ അറസ്റ്റ് ചെയ്ത് സര്‍വ്വീസില്‍ നിന്ന് പുറത്താക്കി. അന്വേഷണം പോലും നടത്താതെ ഉടന്‍ നടപടിയെടുക്കുകകായിരുന്നു.
പഴയ നോട്ട് മാറ്റി നല്‍കാന്‍ എത്തിച്ച 35.5 ലക്ഷത്തിന്റെ പുതിയ നോട്ട് മൂന്നു സംഭവങ്ങളിലായാണ് ഇവര്‍ തട്ടിയെടുത്തത്. ഒരിടത്ത് എട്ടു ലക്ഷവും മറ്റൊരിടത്തു നിന്ന് 22.3 ലക്ഷവും മൂന്നാമത്തെ സ്ഥലത്തു നിന്ന് 5.2 ലക്ഷവുമാണ് ഇവര്‍ കവര്‍ന്നത്. പുറത്താക്കിയവരില്‍ എസ്‌ഐയും ഹെഡ് കോണ്‍സ്റ്റബിളും ആറു കോണ്‍സ്റ്റബിള്‍മാരുമാണ് അറസ്റ്റിലായത്.
















