അടൂര്‍: അടൂര്‍ നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്.സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ പലതും ഉപയോഗശൂന്യമായത് അന്വേഷിക്കണം എന്ന വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിജിലന്‍സ് സി ഐ ബൈജു കുമാറിന്റെ നേതൃത്വത്തില്‍ ആണ് റെയ്ഡ് നടത്തിയത്.
നഗരസഭയിലെ പറക്കോട്ടുള്ള ഇന്‍സിനറേറ്റര്‍ പൊളിച്ചു കളഞ്ഞതുമായിട്ടാണ് പരിശോധന.97 ല്‍ നടന്ന ഈ പദ്ധതിയുടെ ഫയല്‍ നഗരസഭയില്‍ നിന്നും കണ്ടെത്താനായില്ല അടൂര്‍ ജനറല്‍ ആസ്പത്രിയിലും റെയ്ഡ് ഉണ്ടായിരുന്നു.
















