ബെംഗളൂരു: നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തിനുശേഷം ഗോവ, കര്‍ണാടകം സംസ്ഥാനങ്ങളില്‍ നിന്നു മാത്രം 1000 കോടി രൂപ ആദായ നികുതി വകുപ്പിന്റെ തെരച്ചിലില്‍ കണ്ടെത്തി.
കള്ളപ്പണക്കാര്‍ക്കെതിരെ രാജ്യ വ്യാപകമായി തെരച്ചില്‍ പുരോഗമിക്കുന്നു. അതിനിടെയാണ് ഇപ്പോഴത്തെ റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളിലും 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു.
ബെംഗളൂരുവില്‍ യശ്വന്ത്പൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് 2.89 കോടിയുടെ പണമാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഇതില്‍ 2.25 കോടി 2000 ന്റെ പുതിയ നോട്ടുകളാണ്. ഇത്തരത്തിലുള്ള എല്ലാ കള്ളപ്പണവും കണ്ടുകെട്ടാനുള്ള ശ്രമം ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ഗോവയില്‍ നിന്ന് പുതിയ നോട്ടുകളുടേതുള്‍പ്പടെ 67.98 ലക്ഷത്തിന്റെ കള്ളപ്പണം പിടിച്ചെടുത്തു. പണം വെട്ടിപ്പ് സംഘങ്ങളില്‍ നിന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്രയും പണം പിടിച്ചെടുത്തത്.
















