ന്യൂദല്‍ഹി: പട്ടങ്ങള്‍ പറത്താന്‍ ഉപയോഗിക്കുന്ന ചൈനീസ് മഞ്ചയുള്‍പ്പടെ ഗ്ലാസ് ആവരണമുള്ള നൂലുകള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു.
മഞ്ച അസോസിയേഷന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് ഹരിത ട്രൈബ്യൂണലിന് മുമ്പില്‍ വച്ചിരുന്നു. നൈലോണ്‍ മഞ്ചകള്‍ പ്രകൃതിക്കനുസൃതമാണെന്നായിരുന്നു ഇവരുടെ വാദം.
എന്നാല്‍ ഈ വാദം ട്രൈബ്യൂണല്‍ തള്ളി. പട്ടം പറത്തല്‍ ഉത്സവ കാലഘട്ടം അടുത്തുവരുന്ന സാഹചര്യത്തില്‍ നിരോധനം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
















