ന്യൂയോര്‍ക്ക്: ഇക്കൊല്ലം ജയിലിലായത് ഒരേയൊരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍. ലോകമെമ്പാടുമായി 2016ല്‍ 259 മാധ്യമപ്രവര്‍ത്തകര്‍ ജയിലിലായപ്പോഴാണിത്. പത്രസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് എന്ന സംഘടന പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഒരൊറ്റ ഇന്ത്യന്‍ മാധ്യപ്രവര്‍ത്തകന്‍ മാത്രമാണ് അറസ്റ്റിലായത്.
ഛത്തീസ്ഗഡിലാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് യാദവ് എന്നയാളാണ് അറസ്റ്റിലായത്. മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ടാണിത്. അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരില്‍ 81 പേര്‍ തുര്‍ക്കിയില്‍ നിന്നുള്ളവര്‍.
1990 മുതല്‍ അറസ്റ്റ് ചെയ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ സംഘടന ശേഖരിക്കുന്നുണ്ട്. 2012ലാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അന്ന് 232 പേര്‍ അറസ്റ്റിലായി. ഇക്കൊല്ലം 20 വനിതാ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
എല്ലാക്കൊല്ലവും ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് ചൈനയിലാണ് ഇക്കൊല്ലം ചൈന രണ്ടാം സ്ഥാനത്തായി. 38 പേര്‍ മാത്രമാണ് ഇവിടെ അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗത്തിന്റെയും പേരില്‍ രാജ്യവിരുദ്ധ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 2015ല്‍ ലോകമെമ്പാടുമായി 199 പേരെ മാത്രമേ അറസ്റ്റ് ചെയ്തിരുന്നുളളൂ.
















