ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ അഴിമതി ആരോപണം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്ന് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജ്ജുവാണ് രാഹുലിന്റെ ആരോപണത്തെ പരിഹാസേന തള്ളിക്കളഞ്ഞത്.
രാഹുലിന്റെ വാക്കുകളെ പ്രധാനമന്ത്രി ഭയപ്പെടുന്നെന്ന അദ്ദേഹത്തിന്റെ വാദം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയായാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ആരെങ്കിലും കാര്യമായെടുക്കുമോ എന്ന് എനിക്കു തോന്നുന്നില്ല- റിജിജു പറഞ്ഞു.
















