ന്യൂദല്‍ഹി: കനത്ത മൂടല്‍മഞ്ഞ് ദല്‍ഹിയിലെ ട്രെയിന്‍-വിമാന സര്‍വീസുകളെ ബാധിച്ചു. 61 ട്രെയിനുകള്‍ വൈകി ഓടുകയാണ്. 13 ട്രെയിനുകള്‍ റദ്ദാക്കി.
ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെയും മൂടല്‍മഞ്ഞ് ബാധിച്ചു. മൂന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി. മൂന്ന് അന്താരാഷ്‌ട്ര സര്‍വീസുകളും ആറ് ആഭ്യന്തര സര്‍വീസുകളും വൈകി.
















