ഇടുക്കി: മുട്ടത്തെ ജില്ലാ കോടതി സമുച്ചയത്തില്‍ ഒളികാമറ വെച്ച സംഭവത്തിലെ ഏക പ്രതി മരിച്ചതോടെ കേസ് എഴുതി തള്ളാനൊരുങ്ങി പോലീസ്. ചേര്‍ത്തല പട്ടണക്കാട് പത്മാക്ഷികവല നിമല്‍വീട്ടില്‍ വിജു ഭാസ്‌കറിനെ (40) ആണ് ഞായറാഴ്ച വൈകിട്ട് മരിച്ച നിലയില്‍ വാഗമണ്ണിന് സമീപം നാട്ടുകാര്‍ കണ്ടെത്തിയത്. പ്രതി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഇതോടെ വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ച ഒരു കേസാണ് ഇല്ലാതാകുന്നത്.
മൃതദേഹത്തിന് 16 ദിവസത്തെ പഴക്കം ഉള്ളതായാണ് പരിശോധനയില്‍ വ്യക്തമായത്. കോടതിയിലെ ഐഡി കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് ബാങ്ക് പാസ്ബുക്ക് ആത്മഹത്യക്കുറിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് മരിച്ചത് വിജു ആണെന്നും പോലീസ് ഉറപ്പിച്ചത്.
വാഗമണ്‍- ഏലപ്പാറ റോഡില്‍ എസ്‌റ്റേറ്റിന്റെ ഭാഗമായുള്ള പഴയ സെമിത്തേരിയില
ാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടത് കൈയിലെ ഒരു വിരല്‍ വന്യജീവികള്‍ ഭക്ഷണമാക്കിയിരുന്നു. സമീപത്ത് നിന്ന് തന്നെ വിഷക്കുപ്പിയും കണ്ടെത്തി. ഇതിനടുത്തായി 500 മീറ്ററോളം മാറിയുള്ള റിസോര്‍ട്ടിനോട് ചേര്‍ന്നാണ് വിജു സഞ്ചരിച്ചിരുന്ന എന്‍ഫീല്‍ഡ് ബൈക്ക് ഉപേക്ഷിച്ചത്.
കഴിഞ്ഞ 27 ന് ബൈക്ക് ഇത് വഴി എത്തിയതായി റിസോര്‍ട്ട് ജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിനമായിരുന്ന അന്ന് തന്നെയാണ് മരണം നടന്നതെന്നാണ് പോലീസ് കരുതുന്നത്. മരണക്കുറിപ്പില്‍ ജില്ലാജഡ്ജിയുടെയും ഭാര്യയുടെയും പേരുണ്ട്. താന്‍ മറ്റുള്ളവരെ കുടുക്കാന്‍ നോക്കിയപ്പോള്‍ കുടുങ്ങി പോകുകയായിരുന്നു എന്നാണ് എഴുതിയിരിക്കുന്നതെന്നാണ് പോലീസ് ഭാക്ഷ്യം. തണുപ്പടിച്ച് പേപ്പറിലെ മഷി പടര്‍ന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
കഴിഞ്ഞ മാസം 15നാണ് ജില്ലാ കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ കോടതിയിലെ വനിതാ ജീവനക്കാരി ഒളികാമറ കണ്ടെത്തിയത്. കോടതിയില്‍ നിന്നും അറിയിച്ചതനുസരിച്ച് മുട്ടം പോലീസ് സ്ഥലത്തെത്തി കാമറ കസ്റ്റഡിയിലെടുത്തു. 16ന് ഉച്ചവരെ
ര വിജു ഭാസ്‌കര്‍ കോടതിയിലുണ്ടായിരുന്നു.
കാമറ കണ്ടെത്തിയ അന്നു തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഒളികാമറ വെച്ചിട്ട് തിരിഞ്ഞു നടക്കുന്ന വിജു ഭാസ്‌കറിന്റെ ചിത്രം കാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് നിര്‍ണ്ണായക തെളിവായത്. കടുത്ത ഭരണപക്ഷ നിലപാടുകാരനായ പ്രതിയെ സംരക്ഷിക്കുന്നതായുള്ള ആരോപണങ്ങള്‍ കേസ് അന്വേഷണത്തിനിടെ ഉയര്‍ന്നിരുന്നു.
വാഗമണ്‍ എസ്‌ഐ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോട്ടയം മെഡിക്കല്‍ കേളേജില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയ മൃതദേഹം സംസ്‌കരിച്ചു. ഏറെ നാളായി വിജു മാനസിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നതായും പോലീസ് പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
















