തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ആഭ്യന്തര നിര്‍മാണതൊഴിലാളി ഫെഡറേഷന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ തെക്കെഗോപുരനടയില്‍ വിശ്വാസപ്രമാണങ്ങളെ ഹനിക്കുന്ന രീതിയില്‍ ഇറച്ചി അടങ്ങിയ ഭക്ഷണം ഉപയോഗിച്ചത് ഹീനവും ക്ഷേത്രവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്നതുമാണെന്ന് ഹിന്ദുഐക്യവേദി കോര്‍പ്പറേഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉപയോഗിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പലയിടത്തായി വലിച്ചെറിഞ്ഞിട്ടുണ്ട്.
സമ്മേളനങ്ങള്‍ക്കായി ക്ഷേത്രമൈതാനം വിട്ടുകൊടുക്കുമ്പോള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. യോഗത്തില്‍ കോര്‍പ്പറേഷന്‍ പ്രസിഡണ്ട് അഡ്വ.സഞ്ജയ് അഅദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി.ബി.പ്രദീപ്, സംഘടനാസെക്രട്ടറി ജയന്‍ പുഴയ്‌ക്കല്‍, ജില്ലാസെക്രട്ടറി രാജന്‍ കുറ്റുമുക്ക് എന്നിവര്‍ സംസാരിച്ചു.
















