Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 04:32 pm IST
in Vicharam

അയോധ്യയിലെ താത്കാലിക രാമക്ഷേത്രത്തിലെ രാംലാല വിഗ്രഹം

”പര്യവേക്ഷണത്തിനായി ഞാനവിടെ എത്തുമ്പോള്‍ ബാബറി മസ്ജിദിന്റെ ചുമരുകളില്‍ ക്ഷേത്രത്തൂണുകള്‍ ഉണ്ടായിരുന്നു. ഈ തൂണുകള്‍ ബ്ലാക് ബസാള്‍ട്ട് എന്നറിയപ്പെടുന്ന കല്ലുകള്‍കൊണ്ടാണ് നിര്‍മിച്ചത്. തൂണുകളുടെ താഴ്ഭാഗത്ത് 11-12 നൂറ്റാണ്ടിലെ ക്ഷേത്രങ്ങളില്‍ കാണാറുള്ള പൂര്‍ണകലശം കൊത്തിവച്ചിട്ടുണ്ട്. ഇത്തരത്തില്‍ പതിനാല് തൂണുകള്‍ പള്ളി പൊളിക്കുന്നതിന് മുന്‍പുണ്ടായിരുന്നു”. 1976-77ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ അയോധ്യാ പര്യവേക്ഷണത്തില്‍ പങ്കെടുത്ത മലയാളി കെ.കെ.മുഹമ്മദിന്റെ ആത്മകഥ ‘ഞാനെന്ന ഭാരതീയനി’ലെ വരികളാണിത്. അയോധ്യാ വിഷയം രാജ്യത്തെ ഇളക്കി മറിക്കുമ്പോള്‍, ക്ഷേത്രഭാഗം കണ്ടിരുന്നതായി 1990 ഡിസംബറില്‍ മുഹമ്മദ് പരസ്യമായി പ്രസ്താവിച്ചു. ഇടത് ചരിത്രകാരന്മാരാണ് ഒത്തുതീര്‍പ്പ് അസാധ്യമാക്കിയതെന്നും ആത്മകഥയില്‍ മുഹമ്മദ് തുറന്നടിക്കുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ 1988ല്‍ സര്‍വ്വീസ് ആരംഭിച്ച മുഹമ്മദ് 2012ല്‍ നോര്‍ത്ത് റീജ്യണല്‍ ഡയറക്ടറായാണ് വിരമിച്ചത്. ഹൈദരാബാദിലെ ആഗാഖാന്‍ ട്രസ്റ്റില്‍ പ്രൊജക്ട് ആര്‍ക്കിയോളജിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അയോധ്യാ വിഷയത്തില്‍ ജന്മഭൂമിയുമായി സംസാരിക്കുന്നു.

കെ. കെ. മുഹമ്മദ്‌

തര്‍ക്ക മന്ദിരം തകര്‍ന്ന് കാല്‍നൂറ്റാണ്ടാകുമ്പോഴും പ്രശ്‌നപരിഹാരം അകലെയാണ്. വിഷയം സുപ്രീംകോടതിയിലാണിപ്പോള്‍. കോടതിയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാനാകുമോ?

കോടതി വിധിക്കപ്പുറമുള്ള ഒത്തുതീര്‍പ്പാണ് ആവശ്യം. രാമജന്മഭൂമി മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കി പ്രശ്‌നം പരിഹരിക്കണം. പകരം മുസ്ലിം സമുദായത്തിന്റെ ആവശ്യം അംഗീകരിക്കണം. മുസ്ലിങ്ങള്‍ക്കായി മറ്റൊരു സ്ഥലത്ത് സര്‍ക്കാരിന് ആരാധനാലയം പണിയാം. തര്‍ക്കസ്ഥലത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മുസ്ലിങ്ങള്‍ കുറവാണ്. ആരാധനാലയം നിര്‍മ്മിക്കാന്‍ മുസ്ലിങ്ങള്‍ കൂടുതലുള്ള സ്ഥലം പരിഗണിക്കണം. ഇരുവിഭാഗത്തിലും മതമൗലികവാദികളുണ്ട്. അതിനാല്‍ നിയമപരമായി തന്നെ ഒത്തുതീര്‍പ്പിലെത്തണം. മറ്റ് മാര്‍ഗങ്ങളിലൂടെ സമാധാനപരമായ സ്ഥിരം പരിഹാരം സാധ്യമാകില്ല. മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കില്ല. വിഷയം നീളുന്നത് ആശാവഹമല്ല.

വൈകാരികമായ വിഷയത്തില്‍ വിട്ടുവീഴ്‌ക്ക് സാധ്യതയുണ്ടോ?

ഒത്തുതീര്‍പ്പിനുള്ള സാധ്യത നേരത്തെയുണ്ടായിരുന്നു. ഇടതുപക്ഷമാണ് ഇത് അട്ടിമറിച്ചത്. എന്നോട് സംസാരിച്ച നിരവധി മുസ്ലിം നേതാക്കള്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് തുറന്നുപറഞ്ഞിരുന്നു. ഒറ്റപ്പെടുമെന്ന ഭയത്താല്‍ ഇവര്‍ പരസ്യമായി നിലപാട് പ്രഖ്യാപിച്ചിരുന്നില്ല. തീവ്രചിന്താഗതിയിലേക്ക് സമുദായത്തിലെ ഭൂരിഭാഗത്തെയും നയിച്ചത് ഇടതുചരിത്രകാരന്മാരാണ്. ഇര്‍ഫാന്‍ ഹബീബും റൊമിലാ ഥാപ്പറും പോലുള്ളവര്‍ പള്ളി വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് മുസ്ലിം വികാരം ഇളക്കി. അയോധ്യ നല്‍കിയാല്‍ അതുപോലുള്ള മറ്റ് പള്ളികളും നഷ്ടപ്പെടുമെന്ന് മുസ്ലിങ്ങള്‍ക്കിടയില്‍ ഭയം ജനിപ്പിച്ചു.

ഇടതുപക്ഷത്തിന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ അയോധ്യാ പ്രശ്‌നം അവസാനിക്കുമായിരുന്നോ?

ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. ഇടത് ചരിത്രകാരന്മാര്‍ മുസ്ലിം വിശ്വാസികളെ തെറ്റായ വഴിയിലേക്ക് നയിച്ചു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണം നടത്തി. ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഇതില്‍ ഏറെ അപരാധം ചെയ്തത്. മുസ്ലിങ്ങള്‍ ഒത്തുതീര്‍പ്പിന് ആഗ്രഹിച്ചപ്പോഴാണ് റൊമിലാ ഥാപ്പര്‍, എസ്. ഗോപാല്‍, ബിപിന്‍ ചന്ദ്ര, ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയ ഇടത് ചരിത്രകാരന്മാര്‍ രാമായണത്തിന്റെ ചരിത്രപരമായ വസ്തുത ചോദ്യം ചെയ്ത് രംഗത്തെത്തിയത്. ക്ഷേത്രം പൊളിച്ചതായി ചരിത്രത്തില്‍ പരാമര്‍ശങ്ങളില്ലെന്നും അയോധ്യ ബുദ്ധ-ജൈന കേന്ദ്രങ്ങളാണെന്നും വാദിച്ച് ഇവര്‍ നിരന്തരം ലേഖനങ്ങള്‍ ചമച്ചു. ഇത് മുസ്ലിങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി. മുസ്ലിം മതമൗലികവാദികളുടെ നിലപാടിന് പ്രോത്സാഹനമായി. സാധാരണ മുസ്ലിം ചിന്തയെ മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ സ്വാധീനിച്ച് സമാധാനത്തിന്റെ വാതിലടച്ചത് ഇടതുപക്ഷമാണ്. അതിന്നും തുടരുന്നു. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്ന ഇടതുപക്ഷം ന്യൂനപക്ഷ വര്‍ഗ്ഗീയതയുമായി സന്ധിയിലാണ്.

അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന താങ്കളുടെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. ഇതിന് ലഭ്യമായ തെളിവെന്തൊക്കെയാണ്?

1976-77 കാലത്ത് രണ്ട് മാസത്തോളം നടന്ന പര്യവേക്ഷണത്തില്‍ ഞാന്‍ പങ്കാളിയായിരുന്നു. ബാബറുടെ സൈന്യാധിപനായ മീര്‍ ബാക്കി ക്ഷേത്രം തകര്‍ത്തോ ക്ഷേത്ര ഭാഗങ്ങള്‍ ഉപയോഗിച്ചോ ആണ് പള്ളി നിര്‍മിച്ചതെന്ന് അന്ന് വ്യക്തമായിരുന്നു. വിഷയം രാജ്യം ഒന്നടങ്കം ചര്‍ച്ചചെയ്തപ്പോള്‍ സത്യം അറിയിക്കണമെന്നുണ്ടായിരുന്നു. 2003ല്‍ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പര്യവേക്ഷണത്തില്‍ അല്‍പതിലേറെ ക്ഷേത്രത്തൂണുകളുടെ അടിത്തറയും, ക്ഷേത്രത്തിന് മുകളിലെ അമലകയും അഭിഷേക ജലമൊഴുകുന്ന മകരപ്രണാളിയും കണ്ടെടുത്തിയിരുന്നു. ഉത്തര്‍പ്രദേശ് ആര്‍ക്കിയോളജി ഡയറക്ടര്‍ ഡോ.രാഖേഷ് തിവാരി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട 263 പുരാവസ്തുക്കള്‍ ലഭിച്ചതായി പറയുന്നു. ക്ഷേത്രം ഉണ്ടായിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നിഗമനത്തിലെത്തി. ഹൈക്കോടതി വിധിയും ഇത് ശരിവെക്കുന്നു. എന്നാല്‍ ഉത്ഖനനം നിക്ഷ്പക്ഷമല്ലെന്നാരോപിക്കുകയാണ് ഇടതുപക്ഷം ചെയ്തത്. ഉത്ഖനനം നടത്തിയ സംഘത്തിലെ 131 പേരില്‍ 52 പേര്‍ മുസ്ലിങ്ങളായിരുന്നു. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റിയുടെ പ്രതിനിധികളും ഹൈക്കോടതി മജിസ്‌ട്രേറ്റും പങ്കെടുത്തു. നിക്ഷ്പക്ഷമെന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവെന്തിന്.

ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെങ്കിലും ബാബറുടെ തെറ്റിന് ഇപ്പോഴത്തെ തലമുറ പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ?

മുഗള്‍ ഭരണകാലത്ത് നിവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാകണം. മുസ്ലിങ്ങള്‍ക്ക് മക്കയും മദീനയും എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രത്തോളം വിലപ്പെട്ടതാണ് ഹിന്ദുക്കള്‍ക്ക് അയോധ്യ. മക്കയും മദീനയും നഷ്ട്‌പ്പെടുന്നത് മുസ്ലിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? അയോധ്യക്ക് പകരം വെക്കാന്‍ ഹിന്ദുക്കള്‍ക്ക് മറ്റൊരു സ്ഥലമില്ല. തങ്ങള്‍ ഭൂരിപക്ഷമായിട്ടും പുണ്യസ്ഥലം നഷ്ടപ്പെടുന്ന സാധാരണ ഹിന്ദുവിന്റെ വികാരം മുസ്ലിം സമുദായം ഉള്‍ക്കൊള്ളണം. രാമന്റെ ജന്മസ്ഥലമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന അയോധ്യക്ക് മുസ്ലിം വിശ്വാസവുമായോ പ്രവാചകനുമായോ ബന്ധമില്ല. പിന്നെന്തിന് മുസ്ലിങ്ങള്‍ അയോധ്യക്കായി വാശിപിടിക്കണം. അതേസമയം മറ്റൊരു പള്ളിയിലും അവകാശവാദമുന്നയിക്കില്ലെന്ന് ഹിന്ദുക്കളും തീരുമാനിക്കണം. എത്രനാള്‍ നമുക്ക് അയോധ്യയില്‍ കടിച്ചുതൂങ്ങാന്‍ സാധിക്കും?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.