കട്ടപ്പന: പുലൈച്ചി തലൈവി അമ്മയുടെ നിര്യാണത്തില്‍ ജില്ലയുടെ തമിഴ് ആധിപത്യമുള്ള ഗ്രാമങ്ങള്‍ കണ്ണീരില്‍ മുങ്ങി. ഊണും ഉറക്കവുമില്ലാതെ അമ്മയുടെ ചിത്രത്തിന് മുമ്പില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് അതിര്‍ത്തി ഗ്രാ
മത്തിലെ ജനത അനുശോചനം രേഖപ്പെടുത്തി.
ഉപജീവനത്തിന് വക കണ്ടെത്തുവാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ ഹൈറേഞ്ചിന്റെ മണ്ണിലേയ്‌ക്ക് എത്തിയ തമിഴ് ജനതയുടെ ഉള്ളില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന വലിയ വികാരമാണ് ജയലളിതയെന്ന അമ്മ. അതിന് ഉദാഹരണമാണ് അമ്മയുടെ വേര്‍ടില്‍ വിങ്ങിപ്പൊട്ടുന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ തമിഴ് ജനതയുടെ നേര്‍ക്കാഴ്‌ച്ചകള്‍. ജയലളിത എന്നത് ഒരു രാഷ്‌ട്രീയ നേതാവും മുഖ്യ മന്ത്രിയും മാത്രമായിരുന്നില്ല. ഒരു വലിയ ജനതയെ അധികാരത്തിന്റെ ചിറകുകള്‍കൊണ്ട്‌സംരക്ഷിച്ച അമ്മ തന്നെയായിരുന്നു. അതുതന്നെയാണ് ഇവര്‍ക്കു പറയുവാനുള്ളത്.
തോട്ടം തൊഴിലിനെ മാത്രം ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അതിര്‍ത്തി ഗ്രാമങ്ങളായ കടമാക്കുഴി, കട്ടപ്പന, വണ്ടന്‍മേട്, ആനവിലാസം, മാലി, കറുവാക്കുളം, കമ്പെമെട്ട് അടക്കമുള്ള മേഖലകളിലെ തൊഴിലാളികള്‍ ജയലളിതയുടെ മരണ വാര്‍ത്തയറിഞ്ഞതോടെ തോട്ടങ്ങളിലേയ്‌ക്കും എത്തിയില്ല. രാത്രിമുതല്‍ ഉറക്കമളച്ച് അമ്മ
യ്‌ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. രാവിലെ ജയലളിതയുടെ വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളും, ചായാ ചിത്രങ്ങളും സ്ഥാപിച്ച് പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി.
അതിര്‍ത്തി ഗ്രാമങ്ങള്‍ ജയലളിതയുടെ വേര്‍പാട് നീറുന്ന വേദനയോടെ തിരിച്ചറിഞ്ഞപ്പോള്‍ ഇ മേഖലയിലെ തോട്ടങ്ങള്‍ നിശ്ചലമായി. വാഹനങ്ങള്‍ ഒതുക്കിയിട്ട് അനുശോചനത്തില്‍ പങ്കുചേര്‍ന്നു. കടകമ്പോളങ്ങള്‍ അടച്ചിട്ടു. ഇതോടെ ഈ മേഖലകളില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ് ഉണര്‍ത്തിയത്.
കേരളത്തില്‍ കഴിയുമ്പോളും കുട്ടികളുടെ പഠനവും മറ്റ് സൗജന്യ ആനൂകുല്യങ്ങളും ഇവര്‍ അമ്മയുടെ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയിരുന്നു. അമ്മ തുടങ്ങിവച്ച പദ്ധതികളും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഭരണാധികാരിയായി ഇനിയൊരാള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയും ഇവര്‍ക്കില്ലാ എന്നുതന്നെ പറയാം.
അഴിമതിയുടെ കഥകളിലൂടെ രാഷ്‌ട്രീയ ജീവിതത്തില്‍ കളങ്കം നേരിട്ടുവെങ്കിലും തമിഴ് ജനതയുടെ മനസ്സില്‍ പാവങ്ങളുടെ അമ്മയായിി
ജയലളിത ഇന്നും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇന്ന് കാണുന്ന കണ്ണീരണിഞ്ഞ അതിര്‍ത്തി ഗ്രാമങ്ങള്‍.
















