ദുബായ്: യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. പല വിമാനങ്ങളും മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി.
ദുബായ് വിമാനത്താവളത്തില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ കാഠ്മണ്ഡുവിലേക്കും ബഹ്റനിലേക്കും പോകേണ്ട വിമാനങ്ങള്‍ റദ്ദാക്കി. മറ്റ് സര്‍വീസുകള്‍ ഒരു മണിക്കൂറിലധികം വൈകുമെന്ന് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
സുരക്ഷക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
















