Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൈസര്‍ പറഞ്ഞതും ബൈബിള്‍ പറയാത്തതും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 07:24 pm IST
in Vicharam

കുരിശുമരണത്തിനു ശേഷമുള്ള യേശുവിനെപ്പറ്റി ഏറെ ഒച്ചപ്പാടും ബഹളവുമുണ്ടാക്കിയത്, ആന്‍ഡ്രിയാസ് ഫേബര്‍ കൈസറിന്റെ ‘ജീസസ് ഡൈഡ് ഇന്‍ കാശ്മീര്‍’ ആയിരുന്നു. ക്രിസ്തുമതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്മേല്‍ കൈസര്‍ പിടിച്ച പുലിവാല്‍ ചില്ലറയല്ലായിരുന്നു.

യേശുവിന്റെ കുരിശുമരണം യഥാര്‍ത്ഥത്തില്‍ പീലാത്തോസും അരിമത്യാ ജോസഫും തമ്മിലുള്ള ഒത്തുകളി ആയിരുന്നുവത്രേ. പീലാത്തോസിനു യേശുവിനോട് സഹതാപം ഉണ്ടായിരുന്നു. കുരിശില്‍ മരിക്കാതെ കിടന്ന യേശുവിനെ പീലാത്തോസിന്റെ മൗനാനുവാദത്തോടെ ജോസഫ് കടത്തിക്കൊണ്ടു പോവുകയും, രഹസ്യമായി പാര്‍പ്പിച്ച് സുഖപ്പെടുത്തുകയും ചെയ്തു. പിന്നീട് മാതാവ് മേരിയും ശിഷ്യന്‍ തോമാശ്ലീഹായുമൊന്നിച്ച് കിഴക്കോട്ടു സഞ്ചരിച്ച യേശു ഇന്നത്തെ ആസാദ് കാശ്മീരില്‍ എത്തിച്ചേര്‍ന്നു. അവിടെവച്ച് അവശയായി മേരി മരിച്ചു. അവിടെത്തന്നെ അവരെ അടക്കുകയും ചെയ്തു.

ശേഷിച്ച കാലം കശ്മീരില്‍ ജീവിച്ച യേശുവിന് വേലക്കാരിയായി മറ്റൊരു മേരി ഉണ്ടായിരുന്നു. അവളില്‍ അദ്ദേഹത്തിന് മക്കളും ഉണ്ടായി. പടുകിഴവനായി മരിച്ച യേശുവിനെ ശ്രീനഗറിലെ റൗസാബെല്‍ എന്ന സ്ഥലത്ത് അടക്കിയിട്ട് തോമാ സുവിശേഷം പ്രസംഗിക്കാന്‍ദക്ഷിണേന്ത്യയിലേക്ക് യാത്രയായി. ഇതാണ് ആന്‍ഡ്രിയാസ് കൈസര്‍ പറഞ്ഞുവച്ചത്. യേശുവിന്റെ സന്തതിപരമ്പരകള്‍ പില്‍ക്കാലത്ത് ഇസ്ലാംമതം സ്വീകരിച്ചെന്നും, മഞ്ഞു മൂടിയ മലമുകളിലേക്കുള്ള യേശുവിന്റെ പ്രയാണമാണ് ‘സ്വര്‍ഗ്ഗാരോഹണം’ ആയി അറിയപ്പെടുന്നതെന്നും കൈസര്‍ വ്യാഖ്യാനിച്ചു.

സ്വാഭാവികമായും ഈ കഥയ്‌ക്കെതിരേ ക്രിസ്തീയസമൂഹം ഉറഞ്ഞുതുള്ളി. കൈസര്‍ നിലവിലുള്ള വിശ്വാസങ്ങളെ തിരുത്തിയെഴുതി ക്രിസ്തുമതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു; പക്ഷേ ലോകത്തിലെ സകല പ്രാചീന സംസ്‌കാരങ്ങളുടെയും പൈതൃകം കൈയൂക്കിലൂടെയും അനുകരണത്തിലൂടെയും തട്ടിയെടുത്തു വളരുകയും, ഹിന്ദുമതം ഒഴികെയുള്ള പൗരാണിക സംസ്‌കൃതികളെ നിര്‍ദ്ദയം കൊന്നു കുഴിച്ചു മൂടുകയും ചെയ്ത ക്രിസ്തുമതക്കാര്‍ കൈസറുടെ കഥ ഏറ്റുപിടിച്ചിരുന്നെങ്കില്‍ സനാതനധര്‍മ്മത്തിനു സംഭവിക്കുമായിരുന്ന വിനാശം എന്തായിരിക്കും?

ക്രിസ്ത്യന്‍ വിരോധികളായിരുന്ന ജൂതരെ ഒതുക്കി വിശുദ്ധ നാട് സന്ദര്‍ശനം ഒപ്പിച്ചെടുത്തതുപോലെ, കശ്മീരിലേക്ക് ക്രിസ്ത്യാനികളുടെ മലവെള്ളപ്പാച്ചില്‍ ആരംഭിക്കും; പാലായും പരുമലയും മുതല്‍ കശ്മീര്‍ വരെയുള്ള തെരുവീഥികള്‍ കുരിശും കാവിരുദ്രാക്ഷങ്ങളും ധരിച്ച എക്ക്യൂമെനിക്കല്‍ സംഘങ്ങളുടെ പിടിയിലമരും; ഹിമസാഗര്‍ എക്‌സ്പ്രസ്സിന്റെ കൂപ്പകള്‍ ‘അക്കരെയ്‌ക്കു യാത്ര ചെയ്യും സീയോന്‍ സഞ്ചാരികളായ’ ആകാശപ്പറവകളെയും പുതിയ സൗമ്യമാരെ തിരയുന്ന ഗോവിന്ദചാമിമാരെയും കൊണ്ടു നിറയും; ഹിമാലയം പട്ടയഭൂമിയാകും; സിയാച്ചിന്‍ മലനിരകളെ കുരിശുമലയാക്കാന്‍ വത്തിക്കാന്‍ സഹോദരിമാര്‍ ചൂടോടെ രംഗത്തിറങ്ങും; ലോകചരിത്രത്തിലെ ഏറ്റവും ബുദ്ധികൂടിയ ക്രൈസ്തവസഭയായ മലങ്കര സുറിയാനിസഭ, കുരിശ് വെല്‍ഡ് ചെയ്ത കിടിലന്‍ നിലവിളക്കുമായി അമര്‍നാഥില്‍ അടുത്ത കടമറ്റത്ത് കത്തനാര്‍ കഥയ്‌ക്കുള്ള സാധ്യത തേടും. അന്ത്യത്തില്‍, കത്തോലിക്കനെയും മലങ്കരക്കാരനെയും ശേഷിച്ച ഹിന്ദുക്കളെയും ഒന്നിച്ചു റാഞ്ചാന്‍ പെന്തക്കോസ്തുകാരനും ശ്രീനഗറിലേക്ക് വണ്ടി കയറും.

കശ്യപന്റെ നഗരമാണ് കശ്മീര്‍. അവിടുത്തെ തടാകം വറ്റിച്ചുണ്ടാക്കിയ കശ്മീരഭൂമി അദ്ദേഹം നാഗരാജാവായ അനന്തനും അനുയായികള്‍ക്കും നല്‍കി. അനന്തനാഗ് ആയിരുന്നു അനന്തനാഗത്തിന്റെ ആസ്ഥാനം. കൂടാതെ, കശ്യപസാഗരം എന്നറിയപ്പെട്ടിരുന്ന കാസ്പിയന്‍ കടലിന്റെ തീരത്തുനിന്ന് തന്റെ വര്‍ഗ്ഗക്കാരായ ജനതയെ കശ്യപന്‍ കശ്മീരില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു.

കശ്മീര്‍ മുസ്ലിം ആധിപത്യത്തിലായിട്ട് അറുനൂറില്‍പരം വര്‍ഷമേ ആയിട്ടുള്ളു. സൈനുലബ്ദീനും മുഗളരും കൈവശപ്പെടുത്തിയ കാശ്മീര്‍ 1819ല്‍ രഞ്ജിത്ത്‌സിങ് തിരിച്ചു പിടിച്ചെങ്കിലും ഹിന്ദുക്കളുടെ സ്ഥായീഭാവമായ ‘മറക്കലും പൊറുക്കലും’ കുങ്കുമഭൂമിയെ വീണ്ടും മുസ്ലിങ്ങളുടെ കൈയിലെത്തിച്ചു.

കൈസറുടെ കഥ കള്ളമെന്നു പുറംലോകം വാദിക്കുമ്പോഴും അതിന്റെ പേരില്‍ ഇന്ത്യയില്‍ മുതലെടുപ്പ് നടത്താന്‍ കുറേ ക്രൈസ്തവര്‍ അരയും തലയും മുറുക്കി രംഗത്തെത്തുകയുണ്ടായി. മലങ്കരസഭക്കാരന്‍ പി. വി. മാത്യുവിന്റെ നപ്താലി ഗോത്രകഥ ഇത്തരത്തിലൊന്നാണ്. അന്ത്യനാളില്‍ മിശിഹാ എത്തുന്ന എഹോസാബത്ത് താഴ്‌വര കശ്മീര്‍ സാനുക്കളാണെന്നു വരെ വാദങ്ങളുമുണ്ടായി.

യേശു, ശിഷ്യനായ തോമായെ ഇന്ത്യന്‍ രാജാവായ ഗോണ്ടഫോറസിന്റെ ശിങ്കിടിക്കു വിറ്റെന്നും, അങ്ങനെ ഇന്ത്യയിലെത്തിയ തോമാ ചെപ്പടിവിദ്യ കാട്ടി ഗോണ്ടഫോറസ്സിനെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുകയും പിന്നീട് കേരളത്തിലെത്തി നമ്പൂതിരിമാരെ മാര്‍ഗ്ഗം കൂട്ടിയെന്നുമാണല്ലോ കേരളത്തിലെ ക്രൈസ്തവര്‍ പാടി നടക്കുന്നത് (തുടക്കത്തില്‍ രാജാവ്, ബ്രാഹ്മണര്‍ തുടങ്ങിയ വന്‍തോക്കുകളെയല്ലാതെ ചീളുകേസ്സുകളെ മതംമാറ്റി കൈ നാറ്റിക്കുന്ന പണിക്ക് തോമാച്ചായനെ കിട്ടില്ല). കേരളത്തില്‍ ക്ലച്ച് പിടിക്കാതിരുന്ന ഇക്കഥയ്‌ക്ക് അംഗീകാരമുണ്ടാക്കാന്‍ ക്രൈസ്തവര്‍ 1952ല്‍ ഡോ. രാധാകൃഷ്ണനെ മുഖ്യാതിഥിയാക്കി ദല്‍ഹിയില്‍വച്ച് തോമായുടെ ചരമശതാബ്ദി സംഘടിപ്പിച്ചിരുന്നു.

സദസ്യതിലകന്‍ വേലുപ്പിള്ളയുടെ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മാന്വലിലും, കെ. പി. പദ്മനാഭമേനോന്റെ കൊച്ചിരാജ്യചരിത്രത്തിലും തോമായെക്കുറിച്ച് പരാമര്‍ശങ്ങള്‍ വന്നു. പിന്നീട് ‘ഗ്ലിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി’യില്‍ നെഹ്രുവും തോമായുടെ പേരില്‍ പ്രചരിക്കുന്ന കിംവദന്തിയെപ്പറ്റി സൂചിപ്പിച്ചു. തോമായുടെ കള്ളക്കഥയ്‌ക്ക് ചരിത്രത്തിന്റെ പിന്‍ബലം ഉണ്ടാക്കാനുള്ള ക്രിസ്ത്യന്‍ വേലത്തരങ്ങള്‍ തുടങ്ങുന്നത് അങ്ങനെയാണ്. ബ്രിട്ടീഷുകാരന്റെ ചട്ടുകങ്ങളായി പ്രവര്‍ത്തിച്ചതിന് സ്വാതന്ത്യപ്രാപ്തിവരെ വെറുക്കപ്പെട്ടവരായിരുന്ന ക്രൈസ്തവര്‍ ഇന്ത്യന്‍ ഭരണകൂടങ്ങളെ വശത്താക്കാന്‍ ശ്രമം തുടങ്ങുന്നതും ഇങ്ങനെയൊക്കെ തന്നെ.

കശ്മീരിലെ റൗസാ ബെല്ലില്‍ യേശുവിനെ അടക്കിയശേഷം തോമാ സുവിശേഷ പ്രവര്‍ത്തനത്തിനായി തെക്കേ ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നു കൈസര്‍ പറഞ്ഞിരുന്നു.

ഈ കഥയ്‌ക്കു പിന്നില്‍ ചില ഇന്ത്യന്‍ കരങ്ങളുണ്ടോയെന്നു വേണമെങ്കില്‍ സംശയിക്കാം. വെറുമൊരു കെട്ടുകഥയായ തോമാക്കഥയ്‌ക്ക് അടിത്തറ നല്‍കാന്‍ ഇന്ത്യയില്‍നിന്ന് ആരെങ്കിലും വാടകയ്‌ക്കെടുത്ത ട്രോജന്‍ കുതിരയായിരുന്നോ ആന്‍ഡ്രിയാസ് കൈസറെന്ന സംശയം തള്ളിക്കളയേണ്ടതില്ല. പട്ടണം ഖനനം മുതല്‍ അടുത്തിടെ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ കത്തോലിക്കരും മലങ്കരക്കാരും വിദ്വേഷം വെടിഞ്ഞ് സംയുക്തമായി, തോമായെ കുത്തിക്കൊന്നെന്നു പറയുന്ന കുന്തത്തിന്റെ ഡ്യൂപ്ലിക്കേറ്റ് നിരണത്തു സ്ഥാപിച്ച് അര്‍മാദിച്ചതുമൊക്കെ ചേര്‍ത്തു വായിക്കുമ്പോള്‍ തോമായുടെ കെട്ടുകഥ നേരാണെന്നു വരുത്തി തീര്‍ക്കാന്‍ അവര്‍ ഏതറ്റം വരെയും പോകുമെന്ന് ഹിന്ദുക്കളും മനസ്സിലാക്കണം; പക്ഷേ മണ്‍റോയുടെയും മെക്കാളെയുടെയും ജനറല്‍ കല്ലന്റെയും ക്രിസ്ത്യന്‍ ഗുണ്ടാപ്പട അഴിഞ്ഞാടിയ തിരുവിതാംകൂറില്‍, വെറും നൂറ്റമ്പതു വര്‍ഷം മുമ്പുവരെ സര്‍വ്വശക്തരായി വാണ പത്തില്ലം പോറ്റിമാരുടെ ദുരന്തകഥ തോമായുടെ പേരില്‍ പണിതു കൂട്ടിയ പള്ളികളുടെ കാലപ്പഴക്കത്തെ നോക്കി പരിഹസിക്കുന്ന കാലത്തോളം തോമാക്കഥകളുടെ കുന്തമുന ഒടിഞ്ഞുകൊണ്ടേയിരിക്കും.

മനുഷ്യനിര്‍മ്മിത മതങ്ങളില്‍ ക്രിസ്തുമതത്തോളം എതിര്‍പ്പ് നേടിയ മറ്റൊരു മതവും ലോകത്ത് വേറെയില്ല. അന്യന്റെ ആചാരസമ്പത്തുകള്‍ തട്ടിയെടുത്ത് വളരുന്ന പരോപജീവിത്വ ശൈലി കൊണ്ടുതന്നെയാണ് ക്രിസ്തുമതത്തെ ഉള്‍ക്കൊള്ളാന്‍ നിഷ്പക്ഷമതികള്‍ക്കു കഴിയാത്തതും. അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് ആദിമക്രൈസ്തവരുടെ ഉതിപ്പെരുപ്പിച്ച ദുര്‍ബലചരിത്രം. യേശുവിന്റെ കുരിശുമരണത്തിനു ശേഷം സംഘടിപ്പിച്ച ആദ്യ പെന്തിക്കോസ്തിയില്‍ പതിനൊന്ന് ശിഷ്യരും, ക്രിസ്തുവിന്റെ മാതാവ് മേരി, മഗ്ദലനമേരി, യാക്കോബ്‌യോസമാരുടെ മാതാവ് സലോമയെന്ന മേരി (ക്ലേയപ്പായുടെ പത്‌നി മേരിയെന്നു യോഹന്നാന്‍) എന്നിങ്ങനെ വെറും പതിനാലു പേര്‍ മാത്രമാണ് പങ്കെടുത്തത്.

പിന്നെയും ഏറെക്കാലം കഷ്ടപ്പെട്ടിട്ടാണ് ആദിമ ക്രൈസ്തവരുടെ അംഗസംഖ്യ നൂറ്റിരുപത് എന്ന മൂന്നക്ക മാന്ത്രികസംഖ്യയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതും. അതിന്റെ പ്രധാന കാരണം ടൈബീരിയസ്സിന്റെ ക്രിസ്ത്യന്‍ വേട്ട മൂലം യോഹന്നാന്‍ ഒഴികെയുള്ള ക്രിസ്തുശിഷ്യര്‍ വലുതായൊന്നും ചെയ്യാന്‍ കഴിയാതെ വളരെ വേഗം പരലോകം പൂകിയെന്നതു തന്നെ. എ. ഡി. 313 ലെ മിലാന്‍ ശാസനകാലത്തുപോലും തുലോം തുച്ഛമായിരുന്നു ആകമാന ക്രിസ്ത്യന്‍ ജനസംഖ്യ. ചെന്നേടത്തൊക്കെ യേശുവിനെ കേള്‍ക്കുകയും, കുരിശു ചുമന്നു നീങ്ങുമ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തുവെന്നു പറയപ്പെടുന്ന ‘വമ്പിച്ച പുരുഷാരം’ മറ്റു പല കള്ളക്കഥകളും പോലെ പില്‍ക്കാല ക്രൈസ്തവരുടെ സൃഷ്ടി മാത്രമായിരുന്നുവെന്നതിന്റെ തെളിവാണത്; അല്ലെങ്കില്‍ പുരുഷാരം എന്ന വാക്കിന്റെ അര്‍ത്ഥം പതിനാല്, നൂറ്റിരുപത് എന്നൊക്കെയാക്കി മാറ്റേണ്ടി വരും.

ശിഷ്യരുമായി യേശുവിനുണ്ടെന്നു പറയപ്പെടുന്ന ബന്ധവും വിമര്‍ശക ദൃഷ്ടിയില്‍ ലോലമാണ്. കാനാന്‍കാരന്‍ ശെമഓനെപ്പറ്റി സുവിശേഷങ്ങളില്‍ പരാമര്‍ശങ്ങളുണ്ടെങ്കിലും ക്രിസ്തുവുമായി അദ്ദേഹം ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ വലിയ തെളിവുകളൊന്നും ക്രൈസ്തവപണ്ഡിതരുടെ പക്കലില്ല. യൂദാശ്ലീഹയെ സംബന്ധിച്ചാണെങ്കില്‍ ‘കര്‍ത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിനു ഞങ്ങള്‍ക്കത്രേ നിന്നെ വെളിപ്പെടുത്താന്‍ പോകുന്നത് ‘ എന്ന യോഹന്നാന്റെ സുവിശേഷത്തിലെ ഒരേയൊരു ചോദ്യം മാത്രമാണ് ക്രിസ്തുവുമായി അദ്ദേഹത്തിനുള്ള ബന്ധത്തപ്പറ്റി ചൂണ്ടിക്കാട്ടുവാനുള്ളത്.

തോമായുടെ കാര്യമാണ് ഏറെ ദയനീയം. ഉയിര്‍പ്പിന്റെ എട്ടാം ദിവസം ശിഷ്യര്‍ക്കു മുമ്പാകെ യേശു പ്രത്യക്ഷപ്പെട്ടതായി യോഹന്നാന്‍ പറയുന്നുണ്ട്; എന്നാല്‍ ആ കൂട്ടത്തില്‍ തോമാ ഇല്ലായിരുന്നു. തൊട്ടറിഞ്ഞേ പുനരുത്ഥാനം വിശ്വസിക്കൂ എന്നു ശഠിച്ച തോമായെ യേശു ഒഴിവാക്കിയതാണെന്നും, അതല്ല തോമാ ഭയന്ന് ഓടിപ്പോയതാണെന്നുമാണ് ഇതേപ്പറ്റി തോമാവിരോധികളായ ക്രൈസ്തവരുടെ പക്ഷം. മാത്രമല്ല, ക്രിസ്തു മറ്റു ശ്ലീഹമാര്‍ക്ക് കൊടുത്ത പൗരോഹിത്യാധികാരം തോമായ്‌ക്ക് നല്‍കിയതായി ബൈബിളില്‍ പറയുന്നില്ലെന്നും അവര്‍ വാദിക്കുന്നു. തെളിച്ചു പറഞ്ഞാല്‍, യേശു പാപമോചനത്തിനുള്ള അധികാരം നല്‍കാന്‍ ശ്ലീഹമാര്‍ക്കുമേല്‍ ഊതിയ വേളയില്‍ തോമാ ഹാജരല്ലാത്തതിനാല്‍ ആ മനുഷ്യനെ അപ്പോസ്തലനായി കണക്കാക്കാന്‍ പറ്റില്ലെന്നു സാരം. അപ്പോള്‍ ക്രൈസ്തവരില്‍ ചിലര്‍ തന്നെ ശ്ലീഹ പോയിട്ട് പുരോഹിതനായിപ്പോലും അംഗീകരിക്കാത്ത തോമായെയാണ് ഭാരതത്തിന്റെ പ്രേഷിതവര്യനായി ഇവിടെ ചിലര്‍ പൊക്കിപ്പിടിച്ചു നടക്കുന്നത് (ദുഃഖവെള്ളിദിനം പാതിരാ പ്രാര്‍ത്ഥനയിലെ ‘തോമായേ, നീ എവിടേക്ക് മാറുന്നു…’ എന്ന വാചകം പരമപ്രധാനം).

സുവിശേഷപ്രമാണിമാരില്‍ മാര്‍ക്കോസ്, ലൂക്കോസ്, പൗലോസ് എന്നീ മൂവര്‍സംഘം മതപരിവര്‍ത്തനത്തിനിടയില്‍ കൊല്ലപ്പെട്ടവരാണ്. അതില്‍ത്തന്നെ ലൂക്കോസ് യവനമതത്തില്‍ നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ട വൈദ്യനായിരുന്നുവെന്നു പറയപ്പെടുന്നു. ജൂതനല്ലാത്തതിനാല്‍ തഴയപ്പെട്ടിരുന്ന അദ്ദേഹം ക്രിസ്തുവിനെ നേരില്‍ കണ്ടതായും എങ്ങും പറയുന്നില്ല. അദ്ദേഹത്തെ ശ്ലീഹായാക്കിയത് പൗലോസായിരുന്നുവത്രേ. കുതിരക്കുളമ്പില്‍ കെട്ടിവലിക്കപ്പെട്ടും, തൂക്കിലേറ്റപ്പെട്ടും കൊല്ലപ്പെട്ട മാര്‍ക്കോസ്‌ലൂക്കോസുമാര്‍ തുടക്കത്തിലേ കൊഴിഞ്ഞ സുവിശേഷ പുഷ്പങ്ങളായതിനാല്‍, ക്രിസ്തുമതത്തിന്റെ വളര്‍ച്ചയില്‍ പില്‍ക്കാല ക്രൈസ്തവര്‍ പറഞ്ഞു പരത്തുന്നത്ര പങ്ക് ഇവര്‍ക്കുണ്ടോയെന്നത് തെളിയിക്കപ്പെടേണ്ട വസ്തുതയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.