ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് സിനിമാ ചിത്രീകരണത്തിനിടെ വീണു പരിക്കേറ്റു. ശങ്കര്‍ സംവിധായകനായ എന്തിരന് 2.0 യുടെ ചിത്രീകരണം ചെന്നൈയിലെ ചെട്ടിനാട് ഹെല്‍ത്ത് സിറ്റിയില്‍ നടക്കുകയായിരുന്നു. ചിത്രീകരണത്തിനിടെ പടിക്കെട്ടില്‍ നിന്നു വീണ് താരത്തിന്റെ വലതുകാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
അതേസമയം, പരിക്ക് നിസാരമാണെന്നും രജനീകാന്തിന് വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന എന്തിരന്റെ രണ്ടാം ഭാഗമായ 2.0 അടുത്ത വര്‍ഷം തീയറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: