പാനൂര്‍: പാലത്തായി അരയാല്‍തറയില്‍ പോലീസ് പൊളിച്ചു മാറ്റിയ തുളസിത്തറ നാട്ടുകാര്‍ പുനര്‍നിര്‍മ്മിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സ്വകാര്യവ്യക്തിയുടെ പരാതിയില്‍ പാനൂര്‍ പോലീസ് വര്‍ഷങ്ങളായി വിളക്കുവെച്ച് ആരാധന നടത്തുന്ന തറ പൊളിച്ചു മാറ്റിയത്. ശ്രീനാരാധണ മഠം ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ രാവിലെ തന്നെ അരയാല്‍തറ പരിസരത്ത് തടിച്ചുകൂടി. മഠം ഭാരവാഹികളുടെ അഭ്യര്‍ത്ഥനയില്‍ പിന്തുണയുമായി ആര്‍എസ്എസ് പ്രവര്‍ത്തകരും എത്തിയതോടെ തുളസിതറ നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയായി.സ്ഥലത്തെത്തിയ പോലീസുമായി വാക്കുതര്‍ക്കം നേരിയ സംഘര്‍ഷത്തിലേക്കു നീങ്ങിയെങ്കിലും നേതാക്കള്‍ ഇടപ്പെട്ട് രംഗം ശാന്തമാക്കി.
പാനൂര്‍ എസ്‌ഐ.നിഷിത്ത്,കൊളവല്ലൂര്‍ എസ്‌ഐ എം.വി.ബിജു, ചൊക്ലി എസ്‌ഐ.ഫായിസ് അലി എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. പതിറ്റാണ്ടുകളായി ആരാധിച്ചു വരുന്ന ഗണപതി സങ്കല്പമുളള തറ പൊളിച്ചു നീക്കിയതിന്റെ അമര്‍ഷം സ്ത്രീകളടക്കമുളളവര്‍ പോലീസിനെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് പരാതിക്കാരനായ യൂസഫിനെയും ആര്‍എസ്എസ് നേതാക്കളെയും,മഠം ഭാരവാഹികളെയും ചര്‍ച്ചയ്‌ക്കായി പാനൂര്‍പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ചു. ഇതിനെ തുടര്‍ന്ന് തുളസിതറ നിലനിറുത്തി കൊണ്ടു പരാതിക്കാരനെ വീട്ടിലേക്കു പോകാനുളള വഴി അനുവദിക്കാന്‍ ധാരണയായി. ചൊക്ലി എസ്‌ഐ ഫായിസ്അലിയുടെ സന്ദര്‍ഭോജിതമായ ഇടപ്പെടല്‍ പ്രശംസനീയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.എസ്‌ഐ നിഷിത്ത്, എസ്‌ഐ.സുധാകരന്‍, ആര്‍എസ്എസ് നേതാക്കളായ ജിരണ്‍പ്രസാദ്, സുജീഷ് പാലക്കൂല്‍, ബിജെപി ജില്ലാകമ്മറ്റി അംഗം കെകെ.ചന്ദ്രന്‍, ശ്രീനാരായണ മഠം ഭാരവാഹികളായ സുരേഷ് പാറേങ്ങാട്ട്, ഗംഗാധരന്‍, നാണി, കുഞ്ഞിരാമന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍കെ.നാണു മാസ്റ്റര്‍, വിഎച്ച്പി സംസ്ഥാനസെക്രട്ടറി ടി.രാജശേഖരന്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എന്‍പി.ശ്രീജേഷ്, ഘോഷ്പ്രമുഖ് ദാസന്‍ കടവത്തൂര്‍, മഹിളാമോര്‍ച്ച ജില്ലാപ്രസിഡണ്ട് എന്‍.രതി, ബിജെപി ജില്ലാസെക്രട്ടറി കെ.കാര്‍ത്തിക തുടങ്ങിയവര്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കി.
















