നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘തൃശിവപേരൂര് ക്ലിപ്ത’ത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ ഇറങ്ങി. തീപ്പെട്ടിപടം മാതൃകയിലാണ് പോസ്റ്റര്‍.ആമേന്‍ എന്ന ചിത്രത്തിനുശേഷം വൈറ്റ് ബാന്‍ഡ്സ് മീഡിയാ ഹൗസിന്റെ ബാനറില്‍ ഫരീദ്ഖാനും ഷലീല്‍ അസീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തൃശൂര്‍ ഭാഷ, സംസ്കാരം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയാണ് നായകന്.
ഗിരിയെന്നാണ് കഥാപാത്രത്തിന്റെ പേര്. അപര്‍ണാ ബാലമുരളിയാണ് നായിക. ചെമ്പന്‍ വിനോദ് ജോസ്, ഇര്‍ഷാദ്, ഡോ. റോണി രാജ്, ബാബുരാജ്, വിജയകുമാര്‍, പ്രശാന്ത്, ബാലാജി, സുധീഷ്, ടി.ജി. രവി, ശ്രീജിത് രവി, സുനില്‍ സുഗത, ജയരാജ് വാര്യര്‍, സജിതാ മഠത്തില്‍, പാര്‍വതി, നീരജ രാജേന്ദ്രന് എന്നിവരും പ്രധാന താരങ്ങളാണ്. പി.എസ്. റഫീഖിന്റേതാണു തിരക്കഥ. ഗാനങ്ങള്‍ ഹരി നാരായണന്, പി.എസ്. റഫീഖ്, സംഗീതം ബിജിപാല്‍.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം വിനീഷ് ബംഗ്ലാന്‍. വൈറ്റ് സാന്‍ഡ് മീഡിയ ഹൗസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: