Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഗജരാജൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 06:32 pm IST
inVaradyam

ഗുരുവായൂര്‍ കേശവന്‍ ഓര്‍മയായിട്ട് നാല്‍പതു വര്‍ഷം. ഗുരുവായൂരപ്പന്റെ കണ്ണിലുണ്ണിയായ കൊമ്പന്‍ എന്നതിനപ്പുറം പ്രശസ്തിയിലേക്കുയര്‍ന്ന കേശവന്‍ ബ്രാഹ്മണ കുലജാതന്‍, ശാന്തശീലന്‍, സത്ഗുണസമ്പന്നന്‍, തലയെടുപ്പിന്റെ രാജകുമാരന്‍ എന്നിവയെല്ലാം ആ ഗജരാജനുള്ള വിശേഷണങ്ങളായിരുന്നു. 1976 ഡിസംബര്‍ 2-ാം തിയ്യതി ഗുരുവായൂര്‍ ഏകാദശി നാളിലായിരുന്നു കേശവന്‍ ചരിഞ്ഞത്.

നിലമ്പൂര്‍ കാടുകളില്‍ കളിച്ചു വളര്‍ന്ന കുട്ടിക്കൊമ്പന്‍ ആരോ കുഴിച്ച വാരിക്കുഴിയില്‍ വീണു. അവിടെനിന്നാണ് നിലമ്പൂര്‍ കോവിലകത്തെത്തിയത്. നിലമ്പൂര്‍ കോവിലകത്തെ രണ്ടാമത്ത കുട്ടിക്കൊമ്പനായി വിലസുന്ന സമയത്താണ് മലബാറിലാകമാനം മാപ്പിളലഹള പൊട്ടിപ്പുറപ്പെട്ടത്. മലബാര്‍ ലഹളയുടെ ഭീതി കൂടിക്കൂടി വന്നപ്പോള്‍ ആക്രമണം ഭയന്ന് നിലമ്പൂര്‍ കോവിലകം വലിയ രാജ തൃശൂര്‍ക്ക് താമസം മാറ്റി. സ്വത്തു വഹകളെല്ലാം കാര്യസ്ഥനെ ഏല്‍പിച്ചു. എന്നാല്‍ ലഹളക്കാര്‍ കാര്യസ്ഥനെ വധിച്ചപ്പോള്‍ കാര്യങ്ങളെല്ലാം അവതാളത്തിലായി. തന്റെ സ്വത്തുക്കളെല്ലാം നഷ്ടപ്പെടാന്‍ തുടങ്ങിയെന്നറിഞ്ഞ തമ്പുരാന്‍ പരിഭ്രാന്തനായി ഗുരുവായൂരപ്പനെ വിളിച്ചു പ്രാര്‍ത്ഥിച്ചു. നഷ്ടപ്പെട്ട സ്വത്തെല്ലാം തിരികെ ലഭിച്ചാല്‍ ഒരു കൊമ്പനാനയെ ഗുരുവായൂരപ്പനു നടയിരുത്താമെന്ന് നേര്‍ന്നു. ദൈവഹിതം മറ്റൊന്നായിരുന്നില്ല. തമ്പുരാന് സ്വത്തെല്ലാം തിരികെ ലഭിക്കുകയും കൊമ്പനെ നടക്കിരുത്താന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് 1922 ജനുവരി 4-ാം തിയതി കുട്ടിക്കൊമ്പന്‍ കേശവനെ നടയ്‌ക്കിരുത്തിയത്.

ക്ഷേത്രത്തില്‍ നടയിരുത്തുമ്പോള്‍ കേശവന്‍ ചെറിയ കുട്ടിയാനയായിരുന്നു. അന്ന് അവിടുത്തെ കേമനായ കൊമ്പന്‍ പത്മനാഭനായിരുന്നു. അന്ന് ശീവേലിക്ക് രണ്ടു നേരവും എഴുന്നള്ളിച്ചിരുന്നത് കേശവനെയായിരുന്നു. ഗുരുവായൂരപ്പന്റെ സുരക്ഷിത വലയത്തില്‍ പിന്നെ കേശവന്‍ വളര്‍ന്നു. കേശവന്റെ രണ്ടു പാപ്പാന്‍മാരായിരുന്നു മാണി നായരും ചെറിയ അച്ചുതന്‍ നായരും. മാണിനായര്‍ കരുത്തനും ആരോഗ്യ ദൃഢഗാത്രനുമായിരുന്നെങ്കില്‍ അച്ചുതന്‍ നായര്‍ ശുഷ്‌കിച്ച ദേഹപ്രകൃതക്കാരനായിരുന്നു. കരുത്തനായ മാണിനായര്‍ എപ്പോഴും കേശവനെ പേടിപ്പിച്ചു നിര്‍ത്തുന്ന പ്രകൃതക്കാരനായിരുന്നെങ്കിലും അച്ചുതന്‍ നായര്‍ സ്‌നേഹം കൊണ്ടായിരുന്നു കേശവനെ കൊണ്ടു നടന്നിരുന്നത്. സ്വന്തം മകനെ പേരു വിളിച്ചു പെരുമാറുന്ന പോലെ മോനേ, കുട്ടാ, കേശവാ എന്നൊക്കെ പറഞ്ഞു കേശവനെ പരിലാളിച്ചു.

ആനയഴകിന്റെ അപാരതയും തലയെടുപ്പിന്റെ സവിശേഷതയും കൊണ്ട് കേശവന്‍ അന്ന് ദേവസ്വത്തിലെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന പത്മനാഭനെ മെല്ലെ മെല്ലെ മറി കടക്കാന്‍ തുടങ്ങി. തിടമ്പേറ്റിയാല്‍ പിന്നെ തലയുയര്‍ത്തിയുള്ള കേശവന്റെ നില്‍പ് മറ്റാനകളെ അസൂയപ്പെടുത്തുന്ന വിധത്തിലായിരുന്നു. കുറച്ചു കാലത്തിനു ശേഷം പത്മനാഭന്‍ ചരിഞ്ഞപ്പോള്‍ കേശവന്‍ പിന്നെ ഗുരുവായൂരപ്പന്റെ യശസുയര്‍ത്തുന്ന ഗജരാജനായി മാറി.

പേരും പെരുമയും കേശവന് ഒരുപാട് കിട്ടിയെങ്കിലും പേരിനോടൊപ്പം ഭ്രാന്തന്‍ കേശവന്‍ എന്ന ചെല്ലപ്പേരും കിട്ടി. മദപ്പാടു കാലത്ത് ചില വേലത്തരങ്ങള്‍ കാണിക്കുന്ന കേശവന്‍ ഇടഞ്ഞോടിയാല്‍ പിന്നെ ഗുരുവായൂരില്‍ ചെന്നേ നില്‍ക്കൂ. തനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ചെയ്യാന്‍ കൂട്ടാക്കാത്ത കേശവന്‍ ഏറ്റെടുക്കുന്ന ജോലി ഭംഗിയോടെ ചെയ്യും. കേശവന്റെ ഭ്രാന്ത് മാറുന്നതിനു വേണ്ടി വിധി പ്രകാരം ക്ഷേത്രത്തില്‍ 41 ദിവസം ഭജനവുമായി കഴിച്ചു കൂട്ടിയെന്നും അതിനു ശേഷം കേശവന്റെ മനസ്സു മാറിയെന്നും പറയുന്നു.

സ്വഭാവത്തില്‍ ഒരുപാട് സവിശേഷതകളുള്ള കേശവന്‍ ആരെയും അകാരണമായി ഉപദ്രവിച്ചതായി അറിവില്ല. നേരിന്റെ വഴിയിലൂടെയേ എന്നും നടന്നിട്ടുള്ളൂ. ഒരിക്കല്‍ തൃശൂരിനടുത്തുള്ള കൂര്‍ക്കഞ്ചേരി പൂയത്തിനു എഴുന്നള്ളിപ്പിനായി കേശവന്‍ പുറപ്പെട്ടു. എന്നാല്‍ പുഴക്കല്‍ പാടത്ത് എത്തിയപ്പോള്‍ കേശവന് എന്തോ അനിഷ്ടം തോന്നി പോകേണ്ടെന്ന് തീരുമാനിച്ചുറച്ചു. കേശവന്‍ തിരിഞ്ഞു നടന്നു, നേരെ ഗുരുവായൂര്‍ക്ക്. പുലര്‍ച്ചെ ഗുരുവായൂര്‍ കിഴക്കേ നട വഴി വന്ന് വടക്കു ഭാഗത്ത് നിലയുറപ്പിച്ചു. പാപ്പാന്‍മാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും അന്ന് കേശവന്‍ വഴങ്ങിയില്ല. പിന്നീടൊരിക്കല്‍ കൂപ്പില്‍ പണിക്കു പോയപ്പോള്‍ പാപ്പാന്‍മാരെ പേടിപ്പിച്ച് ചില്ലറ നാശനഷ്ടങ്ങളൊക്കെ വരുത്തി ഗുരുവായൂര്‍ക്ക് തിരിച്ചു. അന്ന് കേശവനെ വെടി വെക്കാന്‍ പോലീസുകാരൊക്കെ തയ്യാറായി വന്നതാണ്. പക്ഷേ ഗുരുവായൂരപ്പന്റെ ആനയെ വെടി വെക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. എവിടുന്നു ഇടഞ്ഞാലും നേരെ കണ്ണന്റെ അടുത്തേക്ക് ഓടിയെത്തുന്ന സ്വഭാവം കേശവന്റെ പ്രത്യേകതയായിരുന്നു.

കേശവന്റെ പേരും പ്രശസ്തിയും വര്‍ദ്ധിച്ചപ്പോള്‍ ദേവസ്വം അധികൃതരും ആരാധകരും ചേര്‍ന്നൊരുക്കിയ ഗജസംഗമത്തില്‍ ‘ഗജരാജന്‍’ എന്ന സ്ഥാനപ്പേരു നല്‍കി. അതിനു ശേഷം ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു പക്ഷേ ഗജരാജപട്ടം കിട്ടിയ ആദ്യ കൊമ്പന്‍ കേശവനായിരിക്കാം.

1976 ഗുരുവായൂര്‍ എകാദശി നവമി വിളക്കില്‍ രാത്രി സ്വര്‍ണക്കോലമേന്തി നിന്നിരുന്ന കേശവന് എന്തോ ദേഹാസ്വാസ്ഥ്യം നേരിട്ടു. ചെറിയ വിറയല്‍ ആരംഭിച്ചു. ഉടന്‍ തന്നെ കോലം മറ്റൊരാനപ്പുറത്തേക്ക് മാറ്റി കേശവനെ കിഴക്കേ ഗോപുരം വഴി കോവിലകം പറമ്പിലേക്ക് മാറ്റി. പിറ്റേന്ന് ദശമി. ജലപാനം പോലും കഴിക്കാതെ കേശവന്‍ കിടന്നു. കേശവന്റെ ജീവന്‍ രക്ഷിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ശ്രമിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് ഏകാദശി. അന്ന് നേരം പുലര്‍ന്നത് ഗുരുവായൂര്‍ കേശവന്‍ ഇഹലോകം വെടിഞ്ഞെന്ന വാര്‍ത്തയുമായാണ്. സാധാരണ ആന ചരിഞ്ഞു എന്നാണ് പറയുക. ഗുരുവായൂരപ്പന്റെ കൊടിമരം നോക്കി നമസ്‌ക്കരിച്ചു കിടന്നാണ് കേശവന്‍ അന്ത്യശ്വാസം വലിച്ചത്. കേശവന് വേണ്ടി പിന്നീട് സ്മാരകം ഉണ്ടായി. കേശവന്റെ ചരമ ദിവസം ദേവസ്വം വര്‍ഷാവര്‍ഷം നിരവധി ആനകളുടെ അകമ്പടിയോടു കൂടി ഹാരാര്‍പ്പണം നടത്തി ഓര്‍മ പുതുക്കുന്നു. കേശവന്റെ രണ്ടു കൊമ്പുകളാണ് ക്ഷേത്രകവാടത്തിന്റെ ഇരുവശവും ഇന്ന് കാണുന്നത്.

കേശവനെക്കുറിച്ച് നിരവധി പുസ്തകങ്ങളും കവിതകളും സിനിമകളും ടിവി സീരിയലുകളും ഇറങ്ങിയിട്ടുണ്ട്. 1977 ല്‍ എം .ഓ ജോസഫ് നിര്‍മ്മിച്ച് ഭരതന്‍ സംവിധാനം ചെയ്ത് ജയഭാരതി, സോമന്‍, ശങ്കരാടി, ബഹദൂര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അഭിനയിച്ച ഗുരുവായൂര്‍ കേശവനിലെ പി.ഭാസ്‌കരന്‍, ദേവരാജന്‍ ടീമിന്റെ പാട്ടുകള്‍ ഇന്നും ഹിറ്റാണ്. ആന ചരിഞ്ഞാലും ജീവിച്ചാലും പന്തീരായിരം എന്ന പഴമൊഴി മാറ്റിപ്പറയുകയാണെങ്കില്‍ കേശവനെ ഇങ്ങനെ വിശേഷിപ്പിക്കാം, കേശവന്‍ ജീവിച്ചിരുന്നപ്പോഴും ചരിഞ്ഞപ്പോഴും പ്രശസ്തന്‍ എന്ന്. അതുകൊണ്ടു തന്നെ കേശവന്റെ കാലം കഴിയുന്നില്ല, ഗജപുരാണങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.