Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഹരിത കേരള മിഷന്‍: വാര്‍ഡ്തലത്തില്‍ പരിപാടികള്‍ 8ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 11:58 pm IST
inKannur

കണ്ണൂര്‍: ഡിസംബര്‍ എട്ടി ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ഹരിതകേരള മിഷ ന്റെ ഭാഗമായി ജില്ലയിലെ ആയിരത്തിലേറെ വാര്‍ഡ്-ഡിവിഷനുകളിള്‍ വിവിധ ശുചീകരണ-ജലസംരക്ഷണ പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടികളില്‍ പ്രദേശത്തെ എല്ലാവിഭാഗം ആളുകളുടെയും സഹകരണം ഉറപ്പാക്കും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ പ്രത്യേക സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

ഹരിതകേരള മിഷന്റെ ജില്ലാതല ഉദ്ഘാടനം പുരാതനമായ ചിറക്കല്‍ ചിറ ശുചീകരണത്തിലൂടെ നിര്‍വഹിക്കും. ഡിസംബര്‍ എട്ടിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജടീച്ചര്‍, തുറമുഖ വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജനപ്രതിനിധികള്‍, രാജകുടുംബാംഗങ്ങള്‍, സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 3000 വളണ്ടിയര്‍മാരുടെ സഹായത്തോടെയാണ് ചിറയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക. ചിറയിലെ വെള്ളം കുറയുന്ന മുറയ്‌ക്ക് ചെളി നീക്കംചെയ്യും. ഇക്കാര്യത്തില്‍ ചിറക്കല്‍ രാജകുടുംബം പൂര്‍ണ സഹകരണം ഉറപ്പുനല്‍കിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

എട്ടിന് എല്ലാ വിദ്യാലയങ്ങളിലും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി എല്ലാ സ്‌കൂളുകളിലും പ്രത്യേക അസംബ്ലി ചേര്‍ന്നതായും അദ്ദേഹം പറഞ്ഞു.

ഹരിതകേരള മിഷന്റെ ഭാഗമായി ജില്ലയൊട്ടാകെ എട്ടിന് പ്ലാസ്റ്റിക് ഹര്‍ത്താല്‍ ആചരിക്കുമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി പറഞ്ഞു. വ്യക്തികളും സ്ഥാപനങ്ങളും ആ ദിവസം പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കണം. ഹരിതകേരള മിഷന്റെ ഭാഗമായി ഡിസംബര്‍ ഒന്നു മുതല്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങളും വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിദ്യാര്‍ഥികളിലൂടെ ശേഖരിക്കാന്‍ ആരംഭിച്ചുകഴിഞ്ഞു. ഡിസംബര്‍ എട്ടിന് ശേഷമുള്ള എല്ലാ ബുധനാഴ്ചകളും ശേഖരണ ദിനമായി തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌ക്കരണ കേന്ദ്രങ്ങളിലേക്കയക്കാന്‍ തദ്ദേശ സ്ഥാപന ങ്ങള്‍ പദ്ധതി തയ്യാറാക്കും.

എട്ടിന് നടക്കുന്ന പരിപാടികള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ തുടക്കം മാത്രമാണ്. ഏപ്രില്‍ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് വിമുക്തജില്ലയാക്കാനുദ്ദേശിച്ചുള്ള പ്ലാസ്റ്റിക് രഹിത കണ്ണൂര്‍- നല്ല മണ്ണ് നല്ല നാട് കാംപയിന്റെ ഭാഗമായി എട്ടോ ടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഡിസ്‌പോസബ്ള്‍ ഫ്രീ പ്രഖ്യാപനം നടത്തും. മിക്ക സ്ഥാപനങ്ങളും ഈ നേട്ടം ഇതിനകം കൈവരിച്ചുകഴിഞ്ഞതായും ജില്ലാ കലക്ടര്‍ അറിയിച്ചു. വിവാഹമുള്‍പ്പെടെ നാട്ടില്‍ നടക്കുന്ന എല്ലാ ചടങ്ങുകളും ഡിസ്‌പോസബ്ള്‍ രഹിതമാക്കുമെന്ന പ്രഖ്യാപനവും ഡിസംബര്‍ എട്ടിന് വാര്‍ഡ് തല മിഷന്‍ പരിപാടിയില്‍ നടത്തും.

ഹരിതകേരള മിഷന്റെ ഭാഗമായി കോര്‍പറേഷനിലെ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് അവിടങ്ങളില്‍ പുന്തോട്ടം നിര്‍മിക്കുമെന്ന് മേയര്‍ ഇ.പി ലത പറഞ്ഞു. എട്ടിന് നടക്കുന്ന ശുചീകരണപ്രവൃത്തികളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരെ പങ്കാളികളാക്കും. ജനുവരി മുതല്‍ തന്നെ കോര്‍പറേഷന്‍ പരിധിയില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിക്കുമെന്നും മേയര്‍ അറിയിച്ചു.

ഹരിതകേരള മിഷന്‍ ജില്ല കണ്ട ഏറ്റവും വലിയ ജനകീയ പരിപാടിയാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിന്റെ പ്രചരണാര്‍ഥം 6, 7 തീയതികളില്‍ എല്ലാ വാര്‍ഡുകളിലും വിളംബര ജാഥകള്‍ സംഘടിപ്പിക്കും. കുടുംബശ്രീ പ്രവര്‍ത്തകരും പ്രചാരണത്തില്‍ പങ്കാളികളാവും.

കലക്ടറേറ്റ് പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍, ഡി.ഡി.പി എം.എസ് നാരായണന്‍ നമ്പൂതിരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.