കോതമംഗലം: കുഴല്‍പണ വേട്ടയെതുടര്‍ന്ന് തട്ടികൊണ്ടുപോയ കോടാലി ശ്രീധരന്റെ മകന്‍ അരുണ്‍കുമാര്‍ കേരളത്തില്‍ ഉള്ളതായി സൂചന. സംഭവത്തില്‍ മൈസൂര്‍ സ്വദേശികളായ യദുകൃഷ്ണ(35), ശിവാനന്ദ്(32) എന്നിവര്‍ പോലീസ് പിടിയിലായതോടെയാണ് അരുണ്‍ എവിടെയാണെന്ന വിവരം ലഭ്യമായത്.
അരുണിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ തോട്ടക്കര റഫീഖ്, അരിയില്‍ മുസ്തഫ, മലപ്പുറം വള്ളുവമ്പ്രം സ്വദേശി മുഹമ്മദ് റഫീഖ്, കോത മംഗലം സ്വദേശി സിബി ചന്ദ്രന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഇവര്‍ അരുണിനെ മൈസൂരില്‍ എത്തിച്ച് കുടുംബാംഗങ്ങളില്‍നിന്നും തങ്ങള്‍ക്ക് നഷ്ടപ്പെട്ടതുക വിട്ട് കിട്ടു ന്നതിന് ശ്രമിച്ചുവരികയായിരുന്നു. ഇതിനിടെ ഇവരുടെ പക്കല്‍നിന്നും മറ്റൊരു സംഘം അരുണിനെ തട്ടിയെടുക്കുകയും കേര ളത്തിലേക്ക് കടക്കുകയും ചെയ്തു. ഒക്ടോബര്‍ 31നാണ് ആദ്യ സംഘം കുടമുണ്ടയിലെ വീട്ടി ല്‍നിന്നും അരുണിനെ തട്ടികൊണ്ടു പോകുന്നത്. ഈ കേസിലെ ഒന്നാംപ്രതി മലപ്പുറം സ്വദേശി അന്‍വറില്‍നിന്ന് മൂന്ന് മാസം മുമ്പ് കോടാലി ശ്രീധരനും സംഘവും ചേര്‍ന്ന് 3.90 കോടി രൂപയുടെ കുഴല്‍ പ്പണം തട്ടിയെടുത്തിരുന്നു. ഇതിന് പകരമായി ശ്രീധരനെ അന്വേഷിച്ച് എത്തിയ സംഘം മകന്‍ അരുണിനെയുമായി മടങ്ങുകയായിരുന്നു. സംഭവദിവസം സ്ഥലത്തുണ്ടായിരുന്ന ശ്രീധരനെകുറിച്ചു വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നത് അന്വേഷണത്തെ ബാധിച്ചു. മകനെകണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീധരന്റെ ഭാര്യ വത്സ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഡിസംബര്‍ ആറിന് മറുപടി നല്‍കണമെന്ന് കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൈസൂരില്‍നിന്നുംപിടിയിലായ ആദ്യ സംഘത്തെ കുറിച്ചും രണ്ടാമത്തെ സംഘത്തെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ അറിയാവുന്ന യദുകൃഷ്ണയെയും ശിവാനന്ദിനെയും കേസില്‍ പ്ര തി ചേര്‍ക്കാതെ സാക്ഷികളാക്കി പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. മൈസൂരില്‍നിന്നും എളുപ്പത്തില്‍ കടക്കാവുന്ന വയനാട് ജില്ലയില്‍ ശ്രീധരന് സ്വാധിനമുള്ള മേഖലയില്‍ അരുണിനെ എത്തിച്ചതായാണറിയുന്നത്. കോതമംഗലത്തുനിന്ന് അറസ്റ്റിലായ സിബിചന്ദ്രന്റെ രണ്ട്കൂട്ടാളികള്‍ പോലീസ് നിരീക്ഷണത്തിലാണ്. കോടാലി ശ്രീധരന്‍ വീടുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും സൂചനയുണ്ട്. ശ്രീധരനെയും അരുണിനെയും അടുത്തുതന്നെ കണ്ടെത്താനാകുമെന്ന പ്രതിക്ഷയിലാണ് അന്വേഷണ സംഘം.















