മാനന്തവാടി: സർക്കാർ ജീവനക്കാർക്ക് ശമ്പളം പൂർണ്ണമായും ലഭ്യമാക്കുക നോട്ട് ക്ഷാമം പരിഹരിച്ച് ജനജീവിതം സുഗമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻ.ജി.ഒ ജില്ലാ പ്രസിഡണ്ട് വി.സി.സത്യൻ, പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പി.ജി.ഷിബു ,അധ്യക്ഷത വഹിച്ചു. കെ.ടി. ഷാജി, കെ.കെ.രമാദേവി, വി.ആർ.ജയപ്രകാശ്, അഷറഫ് ഖാൻ ,ബൈജു.എം.എ, മത്തായി പി.ജി., അഗസ്റ്റ്യൻ യു .വി .. എം.എസ്.രാഗേഷ് എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: