കല്‍പ്പറ്റ:ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ സോഷ്യല്‍വര്‍ക്കര്‍, കൗണ്‍സിലര്‍ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സോഷ്യല്‍വര്‍ക്കര്‍ തസ്തികയിലേക്ക് സോഷേ്യാളജിയിലോ, സൈക്കോളജിയിലോ, സോഷ്യല്‍ വര്‍ക്കിലോ ഉള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലര്‍ തസ്തികയിലേക്ക് സൈക്കോളജിയിലോ, സോഷ്യല്‍വര്‍ക്കിലോ ഉള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ ഡിസംബര്‍ 7 ന് രാവിലെ 10 ന് മീനങ്ങാടി ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല് രേഖകളുമായി ഹാജരാകണം. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാശിശുസംരക്ഷണ ഓഫീസ്, ജവഹര്‍ ബാലവികാസ് ഭവന്, പഞ്ചായത്ത് കമ്മ്യുണിറ്റിഹാളിനു സമീപം, മീനങ്ങാടി, ഫോണ്‍ – 04936 – 246098 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: