Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണായാമം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 09:24 pm IST
in Samskriti

പ്രാണായാമം എന്ന സിദ്ധാന്തം പൂര്‍ണ ശാസ്ത്രമാണ്. ”തസ്മിന്‍ സതി ശ്വാസപ്രശ്വാസയോര്‍ ഗതിവിച്ഛേദഃ പ്രാണായാമഃ” എന്നു പതഞ്ജലി. ശ്വാസപ്രശ്വാസങ്ങളുടെ ഗതി വിച്ഛേദമാണു പ്രാണായാമം. ആസനത്തില്‍ ഇളകാതെയിരുന്ന് ചെയ്യുന്ന ശ്വാസോച്ഛ്വാസങ്ങളുടെ ഇടയില്‍ പ്രാണന്റെ നിരോധമാണ് പ്രാണായാമം. വായുവിനെ ഉള്ളിലേക്കെടുത്ത് (പൂരകംചെയ്ത്) ആ പ്രാണനെ ഉള്ളില്‍ പിടിച്ചുനിര്‍ത്തുന്ന(കംഭകം ചെയ്യല്‍)താണ് പ്രാണായാമം. ശ്വാസം സ്ഥൂലവും പ്രാണന്‍ സൂക്ഷ്മവുമാണ്. സൂക്ഷ്മമാകുന്ന പ്രാണനെ അറിയുന്നവന്‍ വേദജ്ഞനും ബ്രഹ്മജ്ഞനുമാകുന്നുവെന്നു ശ്രുതിവാക്യം. പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചുനില്‍ക്കുന്ന ഊര്‍ജ്ജത്തിന്റെ ആകെത്തുകയാണ് പ്രാണന്‍. മനുഷ്യരിലും നമുക്കുചുറ്റുമുള്ള മറ്റെന്തിലും വിലീനമായിരിക്കുന്ന അത് പ്രകൃതിയിലെ എല്ലാ ശക്തികളുടെയും ആകെത്തുകയാണ്. പ്രകാശം, ചൂട്, വൈദ്യുതി, കാന്തം എന്നിങ്ങനെയുള്ളതെല്ലാം പ്രാണനാണ്. എല്ലാ ശക്തികളും ഊര്‍ജ്ജങ്ങളും പ്രാണനും ആത്മാവെന്ന ഉറവിടത്തില്‍നിന്നാണ് പ്രവഹിക്കുന്നത്. ഭൗതികവും മാനസികവുമായ എല്ലാ ഊര്‍ജ്ജങ്ങളും പ്രാണനില്‍പ്പെടുന്നതാണ്. എന്തിലൊക്കെയാണോ ചലനശേഷിയും കര്‍മ്മശേഷിയും ഉള്ളത്, ജീവനുള്ളത്, അതെല്ലാം പ്രാണന്റെ കൗശലങ്ങളാണ്. പ്രാണന്‍, മനസ്സിനോടും മനസ്സില്‍ക്കൂടി ഇച്ഛാശക്തിയോടും ഇച്ഛാശക്തിയില്‍ക്കൂടി വ്യക്തിയുടെ ആത്മാവിനോടും ജീവാത്മാവില്‍നിന്നു പരമാത്മാവിനോടും ബന്ധപ്പെട്ടിരിക്കുന്നു. ഈ തത്ത്വചിന്ത അറിയുന്നവന്‍ എല്ലാ പ്രപഞ്ചശക്തികളെയും അതിജീവിക്കുന്നു.

പ്രാണായാമത്തിന്റെ ശീലനംവഴി ഒരുവന് ശ്വസോച്ഛ്വാസങ്ങളുടെ നിയന്ത്രണത്തില്‍ക്കൂടി ശരീരത്തിന്റെ ബഹുമുഖമായ ചലനങ്ങളെയും വിവിധ നാഡീപ്രവാഹങ്ങളെയും നിയന്ത്രിക്കാന്‍ സാധിക്കുന്നു. അപ്രകാരം മനസ്സ്, ശരീരം, ആത്മാവ് എന്നിവയുടെ അനായാസമായ നിയന്ത്രണം സാധിക്കുന്നു. സാധകന് സ്വന്തം സ്വഭാവത്തിന്റെയും സാഹചര്യങ്ങളുടെയും ചാഞ്ചാട്ടങ്ങളെ നിയന്ത്രിച്ച് ബോധപൂര്‍വ്വം ജീവാത്മാവിനെ പരമാത്മാവുമായി ലയിപ്പിക്കാന്‍ കഴിയുന്നു. ചരിത്രത്തിന്റെ കാണാപ്പുറങ്ങളിലും ചരിത്രത്തിന്റ ഉള്ളിലും അറിയപ്പെടുന്ന അനേകം മഹാത്മാക്കള്‍ നേടിയ അത്ഭുതകരമായ സിദ്ധികള്‍ നിരന്തരമുള്ള പ്രാണായാമസാധനകൊണ്ട് നേടിയവയാണ്.

പ്രാണന്റെ ഇരിപ്പിടം ഹൃദയമാണ്. ഹൃദയത്തെ അന്തഃകരണം എന്നു വിവക്ഷിക്കുന്നു. അതാതിന്റെ വിവിധതരത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാരണം അന്തഃകരണത്തിന് നാലു രൂപങ്ങളുണ്ട്- 1) മനസ്സ്, 2) ചിത്തം, 3) ബുദ്ധി, 4) അഹങ്കാരം. അതുപോലെ പ്രാണന്‍ ഒന്നാണെങ്കിലും അത് അഞ്ചുരൂപങ്ങളില്‍ പ്രകടനം ചെയ്യുന്നു. പഞ്ചപ്രാണങ്ങളും അവയുടെ ധര്‍മ്മങ്ങളും-

1) പ്രാണന്‍: ഹൃദയമാണ് സ്ഥാനം. ശ്വസോച്ഛ്വാസകര്‍മ്മങ്ങളെ നിയന്ത്രിക്കുന്നു. 2) അപാനന്‍: സ്ഥാനം ഗുദമാണ്. മലവിസര്‍ജ്ജനമാണ് കര്‍മ്മം. 3) സമാനന്‍: നാഭിയിലിരുന്നുകൊണ്ട് ദഹനപ്രക്രിയ ചെയ്യുന്നു. 4) ഉദാനന്‍: തൊണ്ടയിലിരുന്ന് ആഹാരത്തെ ഇറക്കിവിടുന്നു. ജീവനെ നിദ്രയിലാഴ്‌ത്തുന്നു. മരണാവസരത്തില്‍ ശരീരത്തില്‍നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്നു. 5) വ്യാനന്‍: ശരീരമാസകലം സഞ്ചരിക്കുന്നു. രക്തചംക്രമണമാണ് പ്രവൃത്തി.

പഞ്ചപ്രാണങ്ങളെക്കൂടാതെ പഞ്ച ഉപപ്രാണങ്ങളും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. അവയെയും അവയുടെ പ്രവൃത്തികളെയും ചുരുക്കിപ്പറയാം- 1) നാഗന്‍-ഏമ്പക്കം, ഇക്കിള്‍ എന്നിവയ്‌ക്കു കാരണം. 2) കൂര്‍മ്മന്‍- കണ്ണുകളെ അടയ്‌ക്കുകയും തുറക്കുകയും ചെയ്യുന്ന പ്രാണനാണിത്. 3) ക്രികരന്‍-വിശപ്പും ദാഹവും ഉണ്ടാകാന്‍ പ്രേരണചെലുത്തുന്നു. 4) ദേവദത്തന്‍-കോട്ടുവായ ഇടീക്കുന്നു. 5) ധനഞ്ജയന്‍- മരണത്തിനു ശേഷം ശരീരത്തെ പഞ്ചീകരണം ചെയ്യിക്കുന്നു.

പഞ്ചപ്രാണങ്ങളുടെയും പഞ്ച ഉപപ്രാണങ്ങളുടെയും സ്ഥാനങ്ങളും ധര്‍മ്മങ്ങളും അറിയുമ്പോള്‍ പ്രാണന്‍ എന്ന മഹാപ്രതിഭാസത്തിന്റെ അതിശക്തിപ്രസരം എത്രമാത്രമുണ്ടെന്ന് അനുമാനിക്കാമല്ലൊ.

പ്രാണായാമ സാധനകൊണ്ട് ഷഡാധാരങ്ങളില്‍ ഒന്നാമത്തേതായ മൂലാധാരത്തില്‍ സുഷുപ്തിയിലാണ്ടിരിക്കുന്ന കുണ്ഡലിനീശക്തിയെ ഉണര്‍ത്തി പ്രാണനെ അപാനനോടുചേര്‍ത്ത് ക്രമേണ ഷഡാധാരചക്രങ്ങളെ കടത്തി മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മത്തില്‍ എത്തിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. അതിന് സാധകന്‍ ചെയ്യേണ്ടത് ഇതാണ്- ഇരുസന്ധ്യകളിലും, അഥവാ ലഭ്യവും അനുകൂലവുമായ സമയങ്ങളില്‍, ഏകാഗ്രബുദ്ധിയോടെ പ്രാണനെ ഉള്ളിലേക്കെടുത്ത്, പ്രാണനെ മനസ്സിലും നാസികാഗ്രത്തിലും നാഭീമദ്ധ്യത്തിലും കാല്‍വിരലുകളുടെ അഗ്രഭാഗത്തും സങ്കല്‍പിച്ചു കേന്ദ്രീകരിച്ച് ഉള്ളില്‍ നിര്‍ത്തുക. പ്രാണനെ നാസികാഗ്രത്തില്‍ കേന്ദ്രീകരിച്ചു സങ്കല്‍പിക്കുന്നതുകൊണ്ട് വായുവിന്റെ സൂക്ഷ്മാംശങ്ങളിന്മേല്‍ നിയന്ത്രണമാര്‍ജ്ജിക്കാന്‍ കഴിയുന്നു.

നാഭീമദ്ധ്യത്തില്‍ പ്രാണനെ സങ്കല്‍പിക്കുന്നതുകൊണ്ട് എല്ലാ രോഗങ്ങളും നശിപ്പിക്കപ്പെടുന്നു. കാല്‍നഖാഗ്രങ്ങളില്‍ സങ്കല്‍പിക്കപ്പെടുന്നതുകൊണ്ട് ശരീരം ലാഘവത്വത്തെ പ്രാപിക്കുന്നു. ഇപ്രാകരം അനന്യലഭ്യമായ അനേകം നേട്ടങ്ങള്‍ പ്രാണായാമം കൊണ്ട് ആര്‍ജ്ജിക്കാന്‍ സാധിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.