കൊച്ചി: 20-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു. കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യ സാംസ്കാരിക രംഗത്തെ ഇരുപത് പേര് ചേര്‍ന്ന് ദീപം കൊളുത്തി. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രൊഫ. കെ.വി. തോമസ് എംപി നിര്‍വ്വഹിച്ചു. ഗുരു ചേമഞ്ചേരിക്ക് ഉപഹാരം സമര്‍പ്പണം നടത്തി. പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ ഡോ. വി.പി ജോയ് പുസ്തകോത്സവ സന്ദേശം നല്കി.
അഡ്വ.പി.എസ്. ശ്രീധരന് പിള്ള മുഖ്യപ്രഭാഷണം നടത്തി. എഴുത്തിലൂടെ ആന്തരിക സംസ്കാരത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കഴിയണം. ദിശാബോധമുള്ള തലമുറ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മനസ്സിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ എഴുത്തുകാരന് കഴിയണം. പുസ്തകോത്സവം പോലുള്ള ചടങ്ങില്‍ സമസ്ത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിന ബുള്ളറ്റിന്റെ പ്രകാശനം ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ നിര്‍വ്വഹിച്ചു. കയര്‍ ബോര്‍ഡ് ചെയര്മാന് സി.പി. രാധാകൃഷ്ണന് ആദ്യ പ്രതി ഏറ്റുവാങ്ങി. ദേശീയ ചലചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഇഷ്ടിയുടെ സംവിധായകന് ഡോ.ജി പ്രഭയെ ഗുരു ചേമഞ്ചേരി ഉപഹാരം നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: