തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 2017 ജനുവരി 4ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു. 10 ജില്ലകളിലുള്ള 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു കോര്പ്പറേഷന് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
തിരുവനന്തപുരം- കരകുളം ഗ്രാമപഞ്ചായത്ത്- കാച്ചാണി, കൊല്ലം-മുനിസിപ്പല്‍ കോര്പ്പറേഷന്-തേവള്ളി, പത്തനംതിട്ട-റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്-കണ്ണങ്കര,ആലപ്പുഴ-പുറക്കാട് ഗ്രാമപഞ്ചായത്ത്-ആനന്ദേശ്വരം, കൈനകരി ഗ്രാമപഞ്ചായത്ത്- ചെറുകാലികായല്‍,കോട്ടയം- മുത്തോലി ഗ്രാമപഞ്ചായത്ത്-തെക്കുംമുറി, എറണാകുളം- കൂവപ്പടി ഗ്രാമപഞ്ചായത്ത്-കൂവപ്പടി സൗത്ത്, പാലക്കാട്- കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്-അമ്പാഴക്കോട്, തെങ്കര ഗ്രാമപഞ്ചായത്ത്-പാഞ്ചക്കോട്, മങ്കര ഗ്രാമപഞ്ചായത്ത്-മങ്കര ആര്.എസ്, കോഴിക്കോട്- തിരുവമ്പാടി ഗ്രാമപഞ്ചായത്ത്-മറിയപ്പുറം, കണ്ണൂര്‍- കണ്ണപുരം ഗ്രാമപഞ്ചായത്ത്-മൊട്ടമ്മല്‍, ചെറുപുഴ ഗ്രാമപഞ്ചായത്ത്-രാജഗിരി, പിണറായി ഗ്രാമപഞ്ചായത്ത്-പടക്കര, കാസര്‍ഗോഡ്- മീഞ്ച ഗ്രാമപഞ്ചായത്ത്-മജിബയല്‍ എന്നവിടങ്ങളിലാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 14 നും പത്രികകളുടെ സൂക്ഷ്മ പരിശോധന 15നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി 17നുമാണ്. വോട്ടെടുപ്പ് 2017 ജനുവരി 4ന് രാവിലെ 7 ന് ആരംഭിച്ച് വൈകിട്ട് 5 ന് അവസാനിക്കും. വോട്ടെണ്ണല്‍ 5 നു നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: