കണ്ണൂര്‍: കേരളത്തിലെ ഭരണാനുകൂല സര്‍വ്വീസ് സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനതല പരിപാടിയില്‍ നിന്നും നിയമാനുസൃതമായി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി ജീവനക്കാരുടെ രജിസ്‌ട്രേഡ് സംഘടനയെ ഒഴിവാക്കിയതായി പരാതി. കഴിഞ്ഞ 17ന് കണ്ണൂര്‍ എഎഡിഎംന്റെ ഓഫീസില്‍വെച്ച് ദിനാഘോഷ പരിപാടിയുടെ ആലോചനാ യോഗത്തില്‍ കണ്ണൂര്‍ ജില്ലാ സാമൂഹ്യ-നീതി ഓഫീസറുടെ ഏക സ്വതന്ത്ര സംഘടനയായ ഡിഫറന്റലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്റെ പ്രതിനിധികളെയാണ് രജിസ്റ്റര്‍ ചെയ്യാത്ത ചില കടലാസു സംഘടനകളുടെ അഭ്യര്‍ത്ഥനപ്രകാരം ജില്ലാ സാമൂഹ്യ-നീതി ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ മന്ത്രി കൂടി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും വിലക്ക് കല്‍പ്പിച്ചതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്താണ് പരിപാടി നടത്തുന്നതെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നവരെ മാത്രമേ ഉള്‍പ്പെടുത്താനാവുകയുള്ളൂവെന്നുമാണ് ഇതിന്റെ പ്രധാന സംഘാടകരായ ജില്ലാ സാമൂഹ്യ-നീതി ഓഫീസിന്റെ നിലപാടെന്നും ഇതിനെതിരെ മന്ത്രിമാര്‍ക്കും സാമൂഹ്യ നീതി ഡയറക്ടര്‍കക്കും സംസ്ഥാന വിഭിന്ന ശേഷി കമ്മീഷണറേറ്റിനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയതായും പത്രക്കുറിപ്പില്‍ പറഞ്ഞു. ഇതിനെതിരെ 3ന് സര്‍ക്കാര്‍തല പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നും അന്നേദിവസം പ്രതിഷേധ ദിനമായി ആചരിക്കുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
















